"2012 BATCH RAWE INAUGURATED ON 22 jan 2016"

Saturday, 30 April 2016



കവുങ്ങുകളിലെ മഹാളിരോഗം

കേരളത്തിലെ തോട്ട വിള കളിൽ പ്രധാനപ്പെട്ട ഒന്നാണ് കമുക്.കമുക് കൃഷിയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് മഹാളി.കമുക് കൃഷിയുടെ നട്ടെല്ല് തകർക്കുന്ന വിധം കലവർഷാരംഭത്തോടെ വരുന്ന മഹാളി കേരളത്തിൻറെ വടക്കൻ ജില്ലകളിലാണ്വ്യാപകമായി കണ്ടുവരുന്നത്‌. മഴയുടെ ആധിക്ക്യത്തോടെ രോഗതിന്റ്റെ തീവ്രതയും കൂടുന്നു.മഹാളികാരണം ഏകതേശം 10 മുതൽ 90 ശതമാനം വരെ ഉത്പാദനം നഷ്ടമുണ്ടാക്കുന്നു

രോഗലക്ഷണം
ജൂൺ മുതൽ ഒക്ടോബർ വരെ കേരളത്തിൽ വ്യാപകമായി കാണുന്ന മഹാളിരോഗതിന്റ്റെ പ്രധാന ലക്ഷണം ഇളം അടക്കകൾ ധാരാളമായി കൊയിയുന്നതാണ്.മൂപ്പെത്താത്ത അടക്കകളുടെ തൊപ്പിയുടെ ഭാഗത്തായി വെള്ളം നനഞ്ഞതുപോലെയുള്ള ഇളം പച്ചനിറത്തിലുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അത് കടും പച്ചനിറത്തിലവുകയും ചെയ്യുന്നു.രോഗം കൂടുതലായി ബാധിച്ച അടക്കക്ക് നിറവ്യത്യാസം വരികയും മൂപ്പെത്താതെ കൊഴിയുകയും ചെയ്യുന്നു.പിന്നീടു കൊഴിഞ്ഞുവീണ അടക്കകളിൽ വെള്ളനിറത്തിലുള്ള പൂപ്പലിന്റ്റെ വളർചയും കാണാവുന്നതാണ്. രോഗബാധ പിന്നീട് കായ്തണ്ടിലേക്കും പൂങ്കുലകളിലേക്കും വ്യാപിച്ചു അഴുകി നശിക്കുന്നു.രോഗകാരണം ഫൈറ്റൊഫു്ത്തോറ ക്യപ്സിസി എന്ന കുമിലാണ്.കുറഞ്ഞ താപനില ആപേക്ഷിക ആർദ്രതയുമാണ്   
 

No comments:

Post a Comment