"2012 BATCH RAWE INAUGURATED ON 22 jan 2016"

Thursday, 7 April 2016

ഞ്ചഗവ്യം
   പശുവിൻറെ  അഞ്ച്  ഉത്പന്നങ്ങൾ  ചേർത്തുകൊണ്ട്   നിര്മ്മിക്കുന്ന  ഒരു  ജൈവ  കഷയമാണ് പഞ്ചഗവ്യം. ചെടികളുടെ  ഇലകളിൽ  തളികുവനോ, തടത്തിൽ  ഒഴിചുക്കൊടുക്കുവനോ  ഇത്  ഉപയോഗിക്കാവുന്നതാണ്. വിളകളുടെ  ആരോഗ്യം  വർധിപ്പിച്, രോഗങ്ങൾക്കും, കീടങ്ങൾക്കുമെതിരെയുളള  പ്രതിരോധശക്തി  വർദ്ധിപ്പിക്കുവാൻ  ഇത്  സഹായിക്കും.
ആവശ്യമായ  സാധനങ്ങൾ :-
1. പശുവിൻ  ചാണകം - 7  കിലോ
2. പശുവിൻ  നെയ്യ് - 1 കിലോ
3. ഗോമൂത്രം - 10 ലിറ്റർ
4. പശുവിൻ   പാൽ - 10 ലിറ്റർ
5. തൈര് - 2 ലിറ്റർ
6. ഇല്ലനീർ - 3 ലിറ്റർ
7. ശർക്കര - 3 കിലോ
8. പൂവൻ പഴം - 12 എണ്ണം
9. വെള്ളം  - 10 ലിറ്റർ
ഉണ്ടാക്കുന്ന  രീതി :-
   ഒരു  വൃത്തിയുള്ള  പാത്രത്തിൽ, 7 കിലോ   പശുവിൻ  ചാണകം, 1 കിലോ  പശുവിൻ  നെയ്യ് എന്നിവ  ചേർത്ത്  രാവിലെയും  വൈകുനേരവും  ഇളക്കുക. പിനീടുള്ള  3 ദിവസം    മിശ്ര് തം  തണലിൽ  അടച്ചു  സൂക്ഷികുക്ക. മൂന്നാം  ദിവസം    മിശ്ര് തത്തിലേക്ക്  10 ലിറ്റർ ഗോമൂത്രം , 10 ലിറ്റർ  വെള്ളം  എന്നിവ  ചേർക്കുക. വീണ്ടും  15 ദിവസം  രാവിലെയും  വൈകുനേരവും  ഇളക്കിക്കൊടുകണം. പതിനഞ്ചു  ദിവസങ്ങൾക്കു  ശേഷം, 3 ലിറ്റർ  പശുവിൻ   പാൽ, 2 ലിറ്റർ പശുവിൻ  നെയ്യ്, 2 ലിറ്റർ തൈര്, 3 ലിറ്റർ ഇളനീർ, 3 കിലോ  ശർക്കര, 12 പൂവൻ പഴം  എന്നിവ അതിലേക് ചേർത്തിളക്കിക്കൊടുകുക. ഒരു മാസത്തിനു  ശേഷം  5 മുതൽ  10 പ്രാവശ്യം  വരെ  നേർ പ്പിച് ഇലകളിൽ  തളികുവനോ, തടത്തിൽ  ഒഴിക്കുവനോ   ചെയ്യാവുന്നതാണ്‌.
   മേൽപറഞ്ഞ പ്രകാരം  ഉണ്ടാക്കിയ  പഞ്ചഗവ്യം  3-4 മാസം  വരെ  കേടുക്കൂടാതെ  സൂക്ഷികാവുന്നതാണ്. ഇത് വലിയ വായുള്ള മൺപാത്രത്തിലോ, കോൺഗ്രീറ്റ് ടാങ്കിലോ, പ്ലസ്റ്റിക് പാത്രത്തിലോ ഉണ്ടാകാവുന്നതാണ്. പോത്തിൻറെ ഉത്പന്നങ്ങൾ ഇതിൽ ചെർക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. കൂടാതെ, ഈച്ച മുട്ടയിടുന്നത്  തടയുവാൻ  പാത്രത്തിൻറെ  വായ്ഭാഗം  മൂടിവെക്കാൻ  ശ്രദ്ധിക്കണം.

No comments:

Post a Comment