"2012 BATCH RAWE INAUGURATED ON 22 jan 2016"

Saturday, 30 April 2016

കാത്സ്യം- ബോറോൺ അഭാവം 
ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമുള്ള മൂലകങ്ങലാണ്  കാത്സ്യം , ബോറോൺ , മഗ്നീഷ്യം , സൾഫർ മുതലായവ. പണ്ടുകാലത്ത് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജൈവ-വളങ്ങളിൽ  നിന്നാണ് വിളകൾക്ക്  ഇത്തരം മൂലകങ്ങൾ പ്രധാനമായും ലഭിക്കുന്നത്. എന്നാൽ ഇന്ന് ജൈവ-വളങ്ങളുടെ കുറഞ്ഞ ഉപയോഗവും രാസവളങ്ങളുടെ അമിതമായ ഉപയോഗവും കാരണം ഇത്തരം മൂലകങ്ങളുടെ അഭാവം മണ്ണിൽ കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ചെടികൾ നടുന്നതിന് മുമ്പായി മണ്ണ് പരിശോധന അത്യാവശ്യമാണ്. അഭാവമുണ്ടെങ്ങിൽ പരിഹാര മാർഗങ്ങൾ ശരിയായക്രമത്തിൽ എടുക്കേണ്ടതാണ്.
ബോറോൺ കാത്സ്യം എന്നീ മൂലകങ്ങളുടെ അഭാവം പ്രധാനമായും തളിരിലകളെയും കായ്കളെയും ബാധിക്കുന്നു. വാഴയിൽ തിരിയടയുന്നതും ഇലകള പൂർണ്ണമായും വിരിയാത്തതും ഇവയുടെ അഭാവമാണ്. തെങ്ങിൽ കൂമ്പ് കുറുകളും പച്ചകറികളിൽ വളർച്ച മുരടിച്ചു ഇലകളും ഇതിന്റെ ലക്ഷണങ്ങളാണ്. വാഴയിൽ ചെക്കർബോർഡ് എന്ന് കാത്സ്യം അഭാവത്തെ നാം വിശേഷിപ്പിക്കാറുണ്ട്. വാഴ വഴുതന, പാവയ്ക്ക മുതലായവയുടെ കായകളിൽ വിള്ളലേൽക്കുന്നതും ഇവയുടെ അഭാവമാണ്.

ഇതിന്റെ പ്രതിവിധിയായ മണ്ണിന്റെ ഘടന പരിശോദിക്കുകയും ആവശ്യാനുസരണം കുമ്മായം കൊടുക്കുകയും വേണം. തെങ്ങിൽ 1 കി.ലോ, വാഴയിൽ  500 ഗ്രാം എന്നതോതിൽ രണ്ടു ഘടുക്കളായി മഴയ്ക്ക്മുംബ് മന്നിളിട്ടുകൊടുക്കെണ്ടാതാണ്. പച്ചകറികൾ ആവശ്യാനുസരണം കൊടുക്കാം. ബോറോണിന്റെ അഭാവം കണ്ടാൽ ബോറക്സ് രണ്ടു  രീതിയിൽ ചെടികല്ക്ക് ഇട്ടുകൊടുക്കം. 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി  ചെടികളിൽ തളിക്കാം . ഇവ ബുദ്ധിമുട്ടുള്ള തെങ്ങ് , കവുങ്ങ് തുടങ്ങിയ വിളകളിൽ മണ്ണിലും ഇട്ടു കൊടുക്കാവുന്നതാണ്.

No comments:

Post a Comment