ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ
ജൈവ കൃഷിക്ക് പ്രാധാന്യമെറുന്ന ഈ
കാലത്ത് ,വീട്ടിൽ വളരെ എളുപ്പത്തിൽ
ഉണ്ടാക്കി ഉപയോഗിക്കാവുന്ന കീടനാശിനികളാണ് താഴെ പറയുന്നവ
1. വെളുത്തുള്ളി
മുളക് സത്ത്
വെളുത്തുള്ളി
-50 ഗ്രാം
പച്ചമുളക്
-25 ഗ്രാം
ഇഞ്ചി -50
ഗ്രാം
വെളുത്തുള്ളി
50 ഗ്രാം ,100 മി .ലിറ്റർ
വെള്ളത്തിൽ കുതിർക്കുക .അടുത്ത ദിവസം വെളുത്തുള്ളി
തൊലി കളഞ്ഞത് അരച്ച്
പേസ്റ്റ് ആക്കുക . ഇതുപോലെ മുളക്
25 ഗ്രാം 50 മി .ലിറ്റർ
വെള്ളത്തിലും ഇഞ്ചി 50 ഗ്രാം 100 മി
. ലിറ്റർ വെള്ളത്തിലും അരച്ച് പേസ്റ്റ് ആക്കി
മൂന്നും കൂടി 3 ലിറ്റർ വെള്ളത്തിൽ
ചേർത്ത് ഇളക്കി അരിച്ചു തളിക്കുക
. ഇത് കായീച്ച , തണ്ടുത്തുരപ്പൻ , ഇലച്ചാടികൾ
, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും .
2. പപ്പായ ഇലസത്ത്
100 മി . ലിറ്റർ വെള്ളത്തിൽ 50 ഗ്രാം
നുറുക്കിയ പപ്പായ ഇല മുക്കി
ഒരു രാത്രി ഇട്ടു
വയ്ക്കുക . അടുത്ത ദിവസം ഞെരടിപിഴിഞ്ഞെടുത്ത
ഇല സത്ത് നാലിരട്ടി
വെള്ളം ചേർത്ത് തളിക്കുക . ഇലതീനി
പുഴുക്കളെ അകറ്റാൻ ഇത് ഫലപ്രദമാകും
.
3. ഗോമൂത്രം കാന്താരി
മുളക് മിശ്രിതം
ഒരു കൈ നിറയെ
കാന്താരി മുളക്
അരച്ച് ഒരു ലിറ്റർ
ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക . ഇതിൽ
60 ഗ്രാം ബാർ സോപ്പ്
ലയിപ്പിക്കുക . ഈ മിശ്രിതം
10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് മൃദുല
ശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം .
4. വേപ്പിൻ കഷായം
100 ഗ്രാം
വേപ്പില 5 ലിറ്റർ വെള്ളത്തിൽ തളപ്പിച്ച്
, തണുത്തതിനു ശേഷം ചെടികളിൽ തളിച്ച്
കൊടുക്കാം . വെണ്ട , വഴുതന തുടങ്ങിയ
വിളകളിൽ നടുന്നതിന് ഒരാഴ്ച മുൻപ്
തുടങ്ങി വേപ്പില ചേർത്ത വെള്ളമൊഴിച്ച്
കൊടുക്കുന്നത് നീമാവിരകളെ ഒരു പരിധി
വരെ നിയന്ത്രിക്കും .
5. പുകയില കഷായം
പുകയില - 250 ഗ്രാം
ബാർസോപ്പ്
- 60 ഗ്രാം
വെള്ളം -
2.25 ലിറ്റർ
250 ഗ്രാം
പുകയില ചെറുതായി അറിഞ്ഞ രണ്ടേക്കാൽ
ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു
ദിവസം വയ്ക്കുക . അതിനുശേഷം പുകയില
കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക
. 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി
കാൽ ലിറ്റർ വെള്ളത്തിൽ
ലയിപ്പിക്കുക . സോപ്പ് ലായിനി പുകയില
കഷായവുമായി നന്നായി ലയിപ്പിക്കുക . ഈ
ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത്
ചെടികളിൽ തളിക്കാം . മുഞ്ഞ , മീലിമുട്ട
, ശൽക്കകീടം തുടങ്ങി ഒട്ടേറെ മൃദുല
ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുനതിനു ഇത്
ഉപയോഗിക്കാവുന്നതാണ് .
6. വേപ്പെണ്ണ
വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം
ബാർസോപ്പ് ലയിപ്പിക്കുക ഇതിൽ 20 ഗ്രാം തൊലി
കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക
. 20 മി. ലിറ്റർ വേപ്പെണ്ണയും കൂടി
ഇതിൽ ചേർത്ത് നന്നായി
യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റി
കുടിക്കുന്ന കീടങ്ങൾ ക്കെതിരെ തളിക്കാം
.
7. വേപ്പെണ്ണ
എമൽഷൻ
വേപ്പെണ്ണ
- 1 ലിറ്റർ
ബാർസോപ്പ്
- 60 ഗ്രാം
വെള്ളം -
15 ലിറ്റർ
60 ഗ്രാം ബാര്സോപ്പ് അര ലിറ്റർ
വെള്ളത്തിൽ ലയിപ്പിച്ച ലായിനി ഒരു
ലിറ്റർ വേപ്പെണ്ണയിൽ ചേർത്ത് ഇളക്കുക . ഇത്
പത്തിരട്ടി വെള്ളത്തിൽ (15 ലിറ്റർ) ചേർത്ത് പയറിനെ
ആക്രമിക്കുന്ന ചിത്രകീടം , പേനുകൾ എന്നിവയ്ക്കെതിരായി തളിക്കാം
. ലായിനി ചെടികളിൽ നന്നായി പിടിചിരിക്കുന്നതിനും
വ്യാപിക്കുന്നതിനും സോപ്പ് സഹായിക്കുന്നു . ലായിനി
ഇരുപത് ഇരട്ടി വെള്ളം ചേർത്ത്
പാവൽ, പടവലം മുതലായവകളിൽ നീരുറ്റി
കുടിക്കുന്ന കീടങ്ങൾ ഇല കാർന്ന്
തിന്നുന്ന പുഴുക്കൾ , വണ്ടുകൾ എന്നിവയ്ക്കെതിരെ
പ്രയോഗിക്കാം .
No comments:
Post a Comment