- നീതു . ജി. രാജ്
ജൈവരീതിയില്‍ കീടങ്ങളെ നിയന്ത്രിക്കുന്ന ഒരു മാര്‍ഗ്ഗമാണ് മഞ്ഞക്കെണി. നമ്മുടെ പച്ചക്കറി തോട്ടങ്ങളില്‍ കണ്ടുവരുന്ന കീടങ്ങളാണ് മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങീയവ. ഇവ നമ്മുടെ തോട്ടങ്ങളെ നശിപ്പിക്കുന്നതുമൂലം കായ്ഫലം കുറയുന്നു. എളുപ്പമാര്‍ഗ്ഗത്തില്‍ കീടങ്ങളെ നശിപ്പിക്കുന്ന രീതിയാണ് മഞ്ഞക്കെണി.
ഈ കെണി എല്ലാപേര്‍ക്കും വീടുകളില്‍ തന്നെ ചെയ്യാവുന്നതാണ്. കെണി ഉണ്ടാക്കുന്നതിനുവേണ്ടി ആവശ്യമായ സാധനങ്ങള്‍ മഞ്ഞ നിറത്തിലുള്ള പ്ളാസ്റ്റിക്ക് ബോര്‍ഡ്, കട്ടിക്കൂടിയ എണ്ണ – ആവണക്കെണ്ണ അല്ലെങ്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓയില്‍.
ഇത് ഉണ്ടാക്കുന്ന രീതി ആദ്യം മഞ്ഞ നിറത്തിലുള്ള പ്ളാസ്റ്റിക്ക് ബോര്‍ഡ് ചതുരാകൃതിയില്‍ മുറിച്ചെടുക്കുക ശേഷം നേരത്തേപറഞ്ഞ ആവണക്കെണ്ണയോ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓയിലോ ബോര്‍ഡിന്റെ ഇരുവശങ്ങളിലും പുരട്ടുക. അതിനുശേഷം ബോര്‍ഡില്‍ ദ്വാരമിട്ട് ചരടുകെട്ടി പച്ചക്കറിത്തോട്ടത്തിന്റെ നാലുവശങ്ങളിലായി കമ്പുകള്‍ നാട്ടി കെണി അതില്‍ തൂക്കിയിടാവുന്നതാണ്.
മഞ്ഞനിറം പ്രാണികളെ ആകര്‍ഷിക്കുകയും എണ്ണ പുരട്ടിയതിനാല്‍ അവ അതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇങ്ങനെ നമുക്ക് കൃഷിയിടങ്ങളിലെ ചെറുപ്രാണികളെ നശിപ്പിക്കാവുന്നതാണ്.ആഴ്‌ച്ചയില്‍ ഒരു ദിവസം കെണി മാറ്റി വൃത്തിയാക്കിയതിനുശേഷം എണ്ണ പുരട്ടി വീണ്ടും ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികൃഷിയിടങ്ങളില്‍ ചെറുപ്രാണികളെ നിയന്ത്രിക്കുന്നതില്‍ മഞ്ഞക്കെണി വളരെ ഫലപ്രദമാണ്.
No comments:
Post a Comment