"2012 BATCH RAWE INAUGURATED ON 22 jan 2016"

Friday, 8 April 2016



നെൽകൃഷിയിലെ  യന്ത്രങ്ങൾ
 
  നമ്മൾ മലയാളികൾക്ക് അരി ഒഴിച്ച്കൂടാനാകാത്ത ഒരു ഭക്ഷ്യവസ്തുവാണ് .പക്ഷെ കേരളത്തിന്നെൽകൃഷിയിലെ സ്വയംപര്യാപ്തത എന്നത് വളരെ ദൂരെയുള്ള ഒരു സ്വപ്നമാണ് .കഴിഞ്ഞ ഏതാനും ദശകങ്ങളായി നെൽകൃഷി നേരിടുന്ന ദുരവസ്ഥക്ക് കാരണം തൊഴിലാളികളുടെ അഭാവവും വർദ്ധിച്ചുവരുന്ന ഉത്പാദന ചെലവുമാണ് .
ഇതിൽ നിന്നൊരു മോചനമാണ്യന്ത്രവൽകരനം.ഇതുവഴി നെല്കൃഷി ലാഭകരമാക്കാനും കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും പറ്റും
കേരളത്തിലെ നെൽകൃഷിക്ക് യോജിച്ച ഏതാനും യാന്ത്രങ്ങൾ
·         പവർ ടില്ല്ലെർ
ചെറുകിട കൃഷിയിടങ്ങളിൽ ലാഭകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു യന്ത്രമാണിത് .പൊടിപ്പൂട്ടിനും ചെളിപ്പൂട്ടിനും ഉചിതം
ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന ഉഴവുപകരണങ്ങൾ
·         കൾട്ടിവേറ്റർ
വേനൽപ്പൂട്ടിനും ,പ്രാഥമിക ഉഴവിനും ആണ് ഇത് ഉപയോഗിക്കുന്നത് .
·         റോട്ടോവേറ്റർ
പൊടിപ്പൂട്ടിനു ഏറ്റവും അനുയോജ്യമാണിത് .പി .ടി .ഒ  ഷാഫ്ട്ടിൽ നിന്നും നേരിട്ട് ശക്തി എടുത്ത് മണ്ണിൽ ഉപയോഗിക്കുന്നതിനാൽ ഏറെ ഊർജക്ഷമത കൂടിയ യന്ത്രമാണിത് .
·         ഡിസ്ക് ഹാരോ
കളകളെ മുറിച്ച്  നന്നായ് മണ്ണിൽ കലർത്താൻ പറ്റിയ ഒരു ഉപകരണമാണിത്
·         ചെളികലക്കി / പഡ്ലർ
ട്രാക്ടറിന്റെ  ഇരുമ്പുചക്രങ്ങൾക്ക് പുറമേ ചെളിയിളക്കാനായി ഘടിപ്പിക്കുന്ന യന്ത്രമാണിത്
·         കെ.എ.യു ഹെലികൽ ബ്ലേഡ് പഡ്ലർ
കേരള അഗ്രികൾച്ചറൽ യൂനിവെർസിറ്റി രൂപകൽപന ചെയ്ത ഒരു പഡ്ലർ ആണിത് .ഒരു ഹെക്ടറിൽ ചെളി കലക്കുമ്പോൾ 40% സമയലാഭവും 30%ഇന്ധനലാഭവും ലഭിക്കുന്നു
വിത്തു വിതയ്ക്കാനുള്ള യന്ത്രങ്ങൾ
·         ഡ്രം സീഡർ
ചേറ്റുവിതയ്ക്ക് അനുയോജ്യം .ഇതിൽ  മുളപ്പിച്ച വിത്തുകളാണ്‌ ഉപയോഗിക്കുന്നത് ,പക്ഷെ വേര് വരുന്നതിനു മുൻപ് ഉപയോഗിക്കണം .കളിമണ്ണിന്റെ അംശം  നന്നായുള്ള മണ്ണാണ് അനുയോജ്യം ഒരാൾക്ക് ഒറ്റക്ക് വലിച്ചുകൊണ്ടു പോകാൻ പറ്റുന്ന ഈ യന്ത്രം വിത്തുവിത അനായസകരമാക്കുന്നു
·         പൊടിവിതയ്ക്കുള്ള യന്ത്രം
ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന ഈ യന്ത്രം ഒരു വിത്തുപെട്ടിയിൽ നിക്ഷേപിച്ചിട്ടുള്ള വിത്തിൽ നിന്നും ഓരോ നൊരി എടുത്ത് വിതയ്ക്കുന്നു
·         കൊയ്ത്ത് യന്ത്രം
നെല്കൃഷിയിലെ ആയാസകരമായ ഒരു പ്രക്രിയയാണ്‌ കൊയ്ത്ത് .വെർട്ടിക്കൽ കൺവെയർ റീപർ ചെറുകിട കൃഷിയിടങ്ങല്ക്ക് അനുയോജ്യമാണ് .കാംകോ റീപർ ഇത്തരത്തിലുള്ളൊരു യന്ത്രമാണ് .ഒരു മണിക്കൂർ കൊണ്ട് മുക്കാൽ ഏക്കർ വരെ കൊയ്യാൻ സാധിക്കും
·         മെതിയന്ത്രങ്ങൾ
കറ്റകൾ കൈകൊണ്ട്‌ പിടിച്ച്ചുകൊടുത്താൽ മണികൾ ഉതിർന്നു വീഴും .ഇതിനു പുറമേ കറ്റകൾ മുഴുവനായും ഉള്ളിലേക്ക് ഇട്ടുകൊടുക്കുന്ന യന്ത്രങ്ങളും ഇന്ന് ലഭ്യമാണ് .ഇത്തരം യന്ത്രങ്ങൾ മെതി അനയാസകരമാക്കുന്നു
·         കംബൈൻ ഹാർവെസ്റ്റ്ർ
യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു തരം കത്തികൊണ്ട് മുറിച്ചെടുക്കുന്ന നെൽകറ്റകൾ തിരശ്ച്ചീലനയമായി കറങ്ങുന്ന ഒരു പിരിയൻ വാഹക സംവിധാനം വഴി മെതി സിലിണ്ടറിൽ എത്തിക്കുന്നു ,ശേഷം മെതിച്ചു വൃത്തിയാക്കിയ നെല്ല് യന്ത്രത്തിൽതന്നെ സംഭരിക്കപ്പെടും
·         ട്രെഡിൽ പമ്പ്‌
നെൽ പാടങ്ങളിൽ ജലസേചനം നടത്തുന്നതിനായി ഉപയോഗിക്കാവുന്ന ഒരു യന്ത്രമാണിത് .കാലുകളുപയോഗിച്ച്ചാണ് ഇത് പ്രവർത്തിക്കുന്നത്
·         ഞാറു നടീൽ യന്ത്രം  
23 സെ .മീ  അകലത്തിൽ 8 വരികളിൽ ഒരേ സമയം ഞാറു നട്ടു പോകുന്ന ഒരു യന്ത്രമാണിത് നൊരികൾ തമ്മിൽ 14-17 സെ മീ അകലം കിട്ടും18-22 ദിവസം വരെ പ്രായമുള്ള പായ ഞാറ്റടിയാണ്ഇതിൽ ഉപയോഗിക്കുന്നത് .യന്ത്രമുപയോഗിക്കുന്നതിനു ഒരു ദിവസമുൻപെങ്കിലും ചെളി കലക്കി പാടം പകമാക്കണം .മൺ നിരപ്പിനു മേൽ ഒരു നേരിയ പാടയായി മാത്രം ജലം കെട്ടി നിർത്താൻ ശ്രദ്ധിക്കണം
·         കളയിളക്കാനുള്ള ഉപകരണങ്ങൾ
വെള്ളം നിൽക്കാത്ത പടങ്ങളിൽ ചക്രക്കൊഴു കലയിളക്കികൾ ഉപയോഗിക്കാം .എന്നാൽ പാടത്ത് വെള്ളം നിൽക്കുന്നുണ്ടെങ്കിൽ റോട്ടറി കളയിളക്കികളാണ് അനുയോജ്യം .കേരളത്തിനു വളരെ അനുയോജ്യമായ കളയിളക്കിയാണ് കോണോവീടർ .കളയിളക്കുകയും ഒപ്പം ഇവ മണ്ണിൽ സഞ്ചാരം കൂട്ടുകയും ചെയ്യുന്നു .
·         സസ്യസംരക്ഷണ ഉപാധികൾ
നാപ് -സാക് സ്പ്രേയർ ,കംപ്രഷൻ  സ്പ്രേയർ എന്നീ സ്പ്രേയറുകൾ മാർദ്ധീകൃത വായുവിന്റെ ശക്തികൊണ്ട് ദ്രാവകത്തെ ചെറു കണികകളാ ക്കി തെറിപ്പിക്കുകയാണ് ചെയ്യുന്നത് . ഇവ  ഉപയോഗിച്ച് കീടനാശിനികൾ ,കളനശിനികൾ എന്നിവ ഇങ്ങനെ വളരെ എളുപ്പത്തിൽ സ്പ്രേ ചെയ്യാൻ കഴിയും
ഇങ്ങനെ യന്ത്രവൽക്കരണത്തിലൂടെ നമുക്ക് നെൽകൃഷിയുടെ പാരമ്പര്യം തിരിച്ചു പിടിച്ച് നെൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാം

                                       തയ്യാറാക്കിയത്
                                             ലയ .പി.കെ  

No comments:

Post a Comment