"2012 BATCH RAWE INAUGURATED ON 22 jan 2016"

Sunday, 10 April 2016



         കാട വളർത്തലിലുടെ ലാഭം കൊയ്യാം
        "ജാപ്പനീസ് ക്വയിൽ" എന്നറിയപെടുന്ന കാട നമ്മുടെ നാട്ടിൽ പ്രശസ്തിയാർജിച്ചുകൊണ്ടിരികുകയാണ്. സാധാരണ കോഴികളെക്കാളും ഇവയുടെ ഇറച്ചിയും മുട്ടയും  സ്വധിഷ്ടവും അതേസമയം ഔഷധഗുണങ്ങൾ അടങ്ങിയിരികുന്നതും ആണ്. കർഷകർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭംഓരോ ആഴ്ച കഴിയുന്തോറും  കൊയ്യാവുന്ന ഒരു മേഖലയാണ് കാട വളര്ത്തൽ.
 കാട  കുഞ്ഞുങ്ങളുടെ പരിചരണം
                         മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങൾ 6-7 ഗ്രാം വരെ തൂക്കമുണ്ടാവും . ഇവയ്ക്ക് കൂടൊരുക്കുമ്പോൾ ഒരു കാടയ്ക്കു നില്കാൻ 75 സ്ക്വയർ cm സ്ഥലം കിട്ടുന്ന വിധത്തിൽ വേണം തയ്യാറാക്കാൻ . കടകുഞ്ഞുങ്ങൾക്ക് ചൂട് നൽകാനായ് ഉപയോഗിക്കുന്ന ഹോവറിൽ 34 ഡിഗ്രി സെൽഷ്യസ് ചൂട് ആദ്യം നല്കണം. ഓരോ ആഴ്ച കഴിയുന്തോറും 2.7 ഡിഗ്രി സെൽഷ്യസ് വീതം ചൂട് കുറയ്ക്കണം.ഇത് നാലഴ്ചവരെ തുടരുക. തീറ്റ കൊടുക്കനായ് 2cm സ്ഥലവും വെള്ളം കൊടുക്കാനായ്‌ 1cm സ്ഥലവും നല്കണം.
          കാട കുഞ്ഞുങ്ങള്ക്ക് 3 ആഴ്ച പ്രായമാവുമ്പോൾ ആണിനേയും പെണ്ണിനേയും വേർതിരിച്ചറിയാൻ  സാധിക്കും. അപ്പോൾ ആണിനേയും പെണ്ണിനേയും 2 വിത്യസ്ത കൂടുകളിലാക്കി മാറ്റം. പെൺ കാടകൾക്ക് നെഞ്ചിലെ തൂവലിൽ ചാരനിറത്തിലോ കറുത്ത നിറത്തിലോ ഉള്ള അടയാളങ്ങൾ കാണാൻ സാധിക്കും. ആൺ കാടകൾക്ക് ഈ അടയാളങ്ങൾ വെളുത്ത നിറത്തിലായിരിക്കും. പെൺ കാടകൾ ആൺ കാടകളെക്കാൾ വലുപ്പം കൂടിയതും ആയിരിക്കും.
    ആറാഴ്ച  കഴിയുമ്പോഴേക്കും കാടകൾ പ്രായപൂർത്തിയാവും. ഈ സമയത്ത് കാടകൾക്ക് ഏകദേശം 130 ഗ്രാം വരെ തൂക്കം ഉണ്ടാവും. ഈ പ്രായത്തിൽ ഒരു  കാടയ്ക്ക് 180 സ്ക്വയർ cm സ്ഥലം വേണം കൂട്ടിനുള്ളിൽ നില്ക്കാൻ. പ്രത്യുല്പാധനത്തിനയ് 2 പെൺ കാടകൾക്ക് ഒരു  ആൺ കാട എന്ന രീതിയിൽ ആണ്കാടകളെ പെൺ കാടകളുടെ കൂട്ടിനുള്ളിലെക്ക് പ്രവേശിപ്പിക്കണം.2 ദിവസം കഴിയുമ്പോൾ മുട്ട ഇട്ട് തുടങ്ങും നാലാം ദിവസം തൊട്ട് മുട്ട എടുത്ത് തുടങ്ങാം.
    ഭക്ഷണം നൽകാനായ് മുതിർന്ന കാടകൾക്ക് 5cm സ്ഥലവും വെള്ളം നൽകനായ് 2cm സ്ഥലവും നല്കണം. മുട്ടയിട്ട് തുടങ്ങിയാൽ 16 മണിക്കൂർ വെളിച്ചം നല്കണം. അത് പ്രതുല്പാധനം വർധിപ്പിക്കും. വൈകുന്നേരമാണ് സാധാരണയായ് മുട്ടയിടുക . 10g വരെ തൂക്കമുള്ള മുട്ടയിൽ കറുപ്പ്, വെള്ള ,നീല, തവിട്ട് തുടങ്ങി വിവിധ നിറങ്ങളിലുള്ള അടയാളങ്ങൾ കാണാം . മുട്ട വിരിയാൻ 18 ദിവസം വേണം .
   "ആയിരം കോഴിയ്ക്ക്  ഒരു കാട" എന്നാണ് ചൊല്ല്  അതില്നിന്നുതന്നെ കാടയുടെ ഔഷധഗുണങ്ങൾ  മനസിലാക്കാവുന്നതാണ് ഇതിനുപുറമേ വളരെ ആദായകരവുമാണ് കാടകൃഷി.
                                                                                                                                                                X¿mdm¡nbXv: സഞ്ജന. എ(336)
14-9-18-Japanese-Quail-Eggs,-ThePoultrySite,-Jackie-Linden,6482638869.jpgകാട മുട്ട

images.jpg ആൺ കാടയും പെൺ കാടയും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpPMJWvI6xWoZ0h7Suwsfm0vsWDvpJx9ahehcdqweZObVJzWbp1zv-JYXmgo1CWP3KkpR0T718dB5xsauiGJGGKSB152eqZbmmlrne07ZKS3-fdotthwhApwBzSk5d-h1OoXPLJpmp-nz7/s1600/QuailCage.jpg

No comments:

Post a Comment