തെങ്ങിലെ തന്ജാവൂർവാട്ടം
ഉത്തര കേരളത്തിലെ കേരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തെങ്ങിലെ തന്ജാവൂർവാട്ടം
.ഗാനോഡർമ ലൂസിഡം എന്ന കുമിളാണ് രോഗകാരണം.
ലക്ഷണങ്ങൾ
· ഓലകൾ മഞ്ഞനിറം ബാധിച്ച് ശക്തി ക്ഷയിച്ച് വാടി ഉണങ്ങിത്തൂങ്ങിക്കിടക്കുന്നു .
· സൂക്ഷ്മ വേരുകൾ ചീഞ്ഞ് പോകുന്നു .
· തടി മുകളിലേക്ക് വണ്ണം കുറയുന്നു .
· ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള ഒരു ദ്രാവകം തടിയിൽനിന്നും ഒലിക്കുന്നു ക്രമേണ തെങ്ങ് പൂർണമായും നശിക്കുന്നു .
നിയന്ദ്രണം
· 50 കിലോഗ്രാം ഒരു തെങ്ങിന് എന്ന തോതിൽ ജൈവവളം നൽകുക .
· 5 കിലോഗ്രാം ഒരു തെങ്ങിന് എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് നൽകുക .
· ജലസേചനം ക്രമീകരിക്കുക
.
· മണ്ണിൽക്കൂടി രോഗം പടരതിരിക്കുന്നതിന് രോഗബാധയുള്ള തെങ്ങിന് ചുറ്റും 1 മീറ്റർ ആഴത്തിലും 30 സെന്റിമീറ്റർ വീതിയിലും കുഴിക്കുക .
· രോഗം രൂക്ഷമായി ബാധിച്ച തെങ്ങുകൾ വെട്ടിമാറ്റി കതിച്ചുകളയുക
· നീരൊലിക്കുന്ന ഭാഗങ്ങൾ ചെത്തിനീക്കി ബോർഡോ കുഴമ്പ് ഉപയോഗിക്കാവുന്നതാണ് .
No comments:
Post a Comment