നമുക്കും കൃഷിചെയ്യാം
ശീതകാല പച്ചക്കറികൾ
ശീതകാല
പച്ചക്കറികൾ കേരളത്തിലെ മണ്ണിലും വിളയിച്ചെടുക്കാം .ഇടുക്കി,വയനാട് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ മാത്രം
ഒതുങ്ങിനിന്നിരുന്ന ശീതകാല പച്ചക്കറികൾ ഇപ്പോൾ മറ്റിടങ്ങളിലേക്കും
വ്യാപകമയികൊണ്ടിരിക്കുകയാണ് .നവംബർ മുതൽ ഫെബ്രുവരി
വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലാവസ്ഥ യാണ് ഈ വിളകളുടെ കൃഷി ഇവിടെ സാധ്യമാക്കുന്നത്
.
കാരറ്റ് ,കേബേജ് ,കോളി ഫ്ളവർ ,കാപ്സിക്കം മുതലായ പച്ചകറികൾ കേരളത്തിലെ എല്ലാ
ജില്ലകളിലും തന്നെ വിജയകരമായി കൃഷിചെയ്യാവുന്നതാ ന്ന് .കേരളത്തിലെ നിലങ്ങൾ ക്ക് അനുയോജ്യമായ
ശൈത്യകാലവിളകളുടെ 35 ജീനോറ്റൈപ്പുകൾ
കണ്ടെത്തിയതോടെയാന്നു ഇത്ത രം പച്ചക്കറികൃഷി ഇവിടെ വ്യാപകമായത് .
കേബേജ് ,കോളി ഫ്ളവർ-- എങ്ങനെ കൃഷി ചെയ്യാം
കോളി ഫ്ളവർ - അനുയോജ്യമായ ഇനങ്ങൾ
പൂസ മേഘ്ന ,ഹിമാനി ,സ്വാതി, എർളി പാട്ന ,74-6-7
കേബേജ് - അനുയോജ്യമായ
ഇനങ്ങൾ
സെപ്തംബർ ,പൂസ ഡ്രം ഹെഡ് ,ഗോള്ടെൻ എക്കർ ,ഗംഗ ,കാവേരി ,ശ്രീ ഗണേഷ് ,പ്രൈഡ് ഓഫ് ഇന്ത്യ
നടുന്ന രീതി
3m x 0 .6m വിസ്തീർണ്ണവും 10-15 cm ഉയരവുംമുള്ള തവാരന്നയിൽ നവംബർ -ഡിസംബർ മാസങ്ങളിൽ വിത്ത് നടാം വിത്തുകൾ
നടുന്നതിന് മുൻപായി ട്രൈക്കോടെർമ യിൽ
പുരട്ടിവേക്കാം. 5-7cm അകലത്തിലും 1-2cm ആഴത്തിലും നിരകളിലുമായ് വിത്ത് നടണം .ശേഷം വൈക്കോൽ ഉപയോഗിച്ച് പുതയിടാം
.ദിവസേനയുള്ള നന ആവശ്യമാന്ൻ .3-5 ആഴ്ച പ്രായമുള്ള
കോ ളി ഫ്ലവർ തൈകൾ 60 cm x 45 cm അകലത്തിലും കേബേജ് തൈകൾ 45 cm x 45
cm അകലത്തിലും മാറ്റി നടുക.
വള പ്രയോഗം
കമ്പോസ്റ്റ് 25t/ha എന്ന
നിരക്കിൽ നല്കാം 100 kg P ,75 Kg N
,62.5 Kg K ഒരു ഹെക്ടറിനു എന്ന കണക്കിന് അടിവളമായ് നല്കണം .നട്ട്
ഒരു മാസത്തിനു ശേഷം 75 Kg N ,62.5 Kg N നല്കുക .
വരമ്പിലെ കാരറ്റ്
കൃഷി
അനുയോജ്യമായ
ഇനങ്ങൾ - പൂസ കേ സർ ,പൂസ മെഘലി
നടുന്ന രീതി
വേരുകളുടെ തനതായ
വളർച്ചയ്ക്കായ് കാര റ്റ് വരബുകളിലാണ്
നടാരുല്ലത് .20 cm ഉയരമുള്ള വരമ്പുകളിൽ 10 cm അകലത്തിലാ ണ
വിത്ത് വിതയ്ക്കെണ്ടത് . വരമ്പുകൾ തമ്മിലുള്ള അകലം 45 cm ആണ്.
വള പ്രയോഗം
കമ്പോസ്റ്റ് 25t/ha
എന്ന നിരക്കിൽ നല്കാം 62.5 kg P
,37.5 Kg N ,50 Kg K ഒരു ഹെക്ടറിനു എന്ന കണക്കിന് അടിവളമായ് നല്കണം .നട്ട്
ഒരു മാസത്തിനു ശേഷം 37.5 Kg N വീണ്ടും
നല്കുക .
സമീപകാലത്തുണ്ടായ
ഈ ശീതകാല പച്ചക്കറി വിപ്ലവം നാം തുടർന്ന്
പോകേണ്ട ഒന്നാണ്. മറുനാടൻ
പച്ചക്കറികൾ കൂടി നമ്മുടെ മണ്ണിൽ വിളയിചെടുക്കുന്നതോടെ ഭക്ഷ്യസുരക്ഷയിൽ ഒരു ചുവടുകൂടെ
മുന്നേറുകയാണ് നാം .
തയ്യാറാക്കിയത്,
ആതിര. എൻ .എസ്
No comments:
Post a Comment