"2012 BATCH RAWE INAUGURATED ON 22 jan 2016"

Saturday, 30 April 2016



                                                                 റൈസോബിയം

പയർവർഗങ്ങളിൽപ്പെട്ട  സസ്യങ്ങൾ  കൃഷി  ചെയ്യുന്നതു മൂലം  മണ്ണിന് ഫലഭൂയിഷ്ഠത വർദ്ധിക്കുമെന്ന്  വളരെക്കാലം മുമ്പ് മുതൽക്കുതന്നെ മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നു. ഇത്തരം സസ്യങ്ങളുമായി റൈസോബിയം എന്ന ബാക്ടീരിയ സഹവാസത്തിൽ കയിഞ്ഞുകൊണ്ട് അന്തരീക്ഷ നൈട്രജനെ അമ്മോണിയ രൂപത്തിലാക്കി മാറ്റുന്നു. പയർവർഗ സസ്യങ്ങളുടെ വേരുകളിൽ കാണുന്ന ചെറിയ മുഴകളെയാണു പർവ്വകങ്ങൾ എന്നു പറയുന്നത്‌. ഇതിനു അകത്താണ് റൈസോബിയം ജീവിക്കുന്നത്.റൈസോബിയേസി എന്ന കുടുംബത്തിൽ ഉൾപ്പെട്ട ബാക്ടീരിയയാണ് റൈസോബിയം .

                                                                                    ഒരു ഇനം റൈസോബിയത്തിന് എല്ലാത്തരം പയർവർഗങ്ങളെയും സംക്രമണം നടത്തി നൈട്രജൻ യൗഗീകരണം നടത്താൻ പറ്റില്ല. ഒരിനം പയർവർഗത്തിൽ നിന്നും വേർതിരിച്ചെടുത്ത റൈസോബിയത്തിനു ഇനത്തിനു പുറമേ സംക്രമണം നടത്താൻ കഴിയുന്ന പയർവർഗങ്ങളുടെ സമൂഹത്തെ സങ്കരനിവേശന വിഭാഗമെന്ന് പറയും.

ബാക്ടീരിയ നിവേശനം

പയർവർഗത്തിൽപ്പെട്ട ഒരു ചെടിയുടെ വിത്ത് വിതക്കുമ്പോൾ മണ്ണിൽ സാധാരണ കാണപ്പെടുന്ന റൈസോബിയത്തിന്റെ നിരവധി ഇനങ്ങൾ പർവ്വകങ്ങൾ നിർമ്മിക്കുവാൻ മത്സരിക്കുന്നതാണ്. എന്നാൽ അവയുടെ നൈട്രജൻ യൗഗീകരണക്ഷമത വ്യത്യസ്തമായിരിക്കും. വളരെയധികം കാര്യക്ഷമതയുള്ള റൈസോബിയം തന്നെ പർവ്വകങ്ങൾ നിര്മിക്കുന്നുവെങ്കിൽ മാത്രമേ ചെടിക്കാവശ്യമായ നൈട്രജൻ ലഭിക്കുകയുള്ളൂ.അതിനാൽ വളരെയധികം പരീക്ഷ്ണങ്ങളിലൂടെ തെളിയിക്കപെട്ട റൈസോബിയത്തിൻറെ ഉചിതമായ സ്ട്രൈനുകളെ വിത്തുമുളച്ചു ഇളം വേരുകളുടെ സമീപത്തുതന്നെ എത്തിക്കുക എന്നതാണ്. ഇതിനു പരിഹാരം ഇതിനെ റൈസോബിയം നിവേശനം എന്നു പറയുന്നു.




റൈസോബിയം ബാക്ടീരിയകളെ വിത്തിൽ പുരട്ടുന്ന വിധം

റൈസോബിയം ബാക്ടീരിയകളെ വാഹകവസ്തുക്കളിൽ കലർത്തി പാക്കറ്റിലക്കിയാണ് കൃഷിക്കാർക്ക് കിട്ടുന്നത്.ഇവയെ പുരട്ടുന്നതിനു താഴെ പറയുന്ന രീതികളിലൊന്ന് അവലംബിക്കാവുന്നതാണ്.
1.ശർക്കര അല്ലെങ്ങിൽ പഞ്ചസാര ഒന്നര ഗ്രാം അര കിലോ വെള്ളത്തിൽ ലയിപ്പിച്ച് 15 മിനിട്ട് സമയം ചൂടാക്കുക അതിൽ 200g പശ ചേർത്ത് ഇളക്കുക.ഈ മിശ്രിതം തണുത്തു കഴിയുമ്പോൾ ഒരു പാക്കറ്റ് റൈസോബിയം കൾച്ചർ പൊടിച്ചു അതിൽ ചേർത്ത് നന്നായി ഇളക്കുക. ഒരേക്കറിൽ വിതക്കാനുള്ളത്ര പയർവിത്ത് മുഴുവൻ ഈ പാത്രത്തിലേക്ക് ഇട്ടു നന്നായി ഒന്നിപ്പിക്കുക.
2 . തണുത്ത കഞ്ഞിവെള്ളം 200 മില്ലി ലിറ്റർ എടുത്തു അതിൽ ഒരു പാക്കറ്റ് റൈസോബിയം കൾച്ചർ ചേർത്ത് ഇളക്കുക.അതിലേക്കു ഒരേക്കറിൽ വിതക്കേണ്ട പയർ വിത്ത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനുശേഷം വിത്ത് തണലിൽ അരമണിക്കൂർ ഉണക്കി ഒരു ദിവസത്തിനകം വിധക്കാൻ ഉപയോഗിക്കാം 


                                          

                                                                    

No comments:

Post a Comment