ശ്രേയ ബി
ജൈവകീടനിയന്ത്രണമാർഗങ്ങൾക്ക് ഇന്ന് സ്വീകാര്യത വർദ്ധിച്ചു വരുന്നു .മണ്ണിനെയും
പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ സംരക്ഷിക്കുന്ന ജൈവകീടനാശിനികൾ ഇന്ന്
വ്യാപകമായി നിർദേശിക്കപ്പെടുന്നുണ്ട്.എന്നാൽ ഇത്തരം ജൈവകീടനാശിനികളുടെ കൃത്യമായ
അനുപാതത്തിലുള്ള നിർമ്മാണം,ഉപയോഗം സൂക്ഷിപ്പ് എന്നീ കാര്യങ്ങളിലെ അജ്ഞത
ജൈവകർഷകന് ഒരു വലിയ തിരിച്ചടിയാണ്. ഈ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയാണ് കേരളകാർഷികസർവകലശാലയിലെ
അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ.യാമിനി വർമ വികസിപ്പിച്ചെടുത്ത റെഡി ടു യൂസ് വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് .
പടന്നക്കാട് കാർഷികകോളേജിലെ
അസോസിയേറ്റ് ഡീൻ ഡോ.എം.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള
ജൈവോൽപ്പന്ന നിർമ്മാണപദ്ധതിയുടെ
ഭാഗമായാണ് ഈ സോപ്പ് പുറത്തിറക്കിയത്.വിളകളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ
മുഞ്ഞ,മീലിമൂട്ട,ഇലപ്പേൻ
എന്നിവയ്ക്കെതിരെ നിർദ്ദേശിക്കുന്ന വേപ്പെണ്ണ വെളുത്തുള്ളി കീടനാശിനിയുടെ
നിർമ്മാണബുദ്ധിമുട്ടും കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഹോർട്ടികൾച്ചർ വികസിപ്പിച്ചെടുത്ത വേപ്പെണ്ണ സോപ്പിൻറെ സാങ്കേതികവിദ്യയുടെ ഉയർന്ന വിലയുമാണ്റെഡി ടു യൂസ് വേപ്പെണ്ണ വെളുത്തുള്ളിസോപ്പിൻറെ നിർമ്മാണ വഴിത്തിരിവായി മാറിയത് .
പടന്നക്കാട് കാർഷികകോളേജ് ഫാമിൽ നടത്തിയ ഫാംട്രയൽ പരീക്ഷണങ്ങളുടെ വെളിച്ചത്തിൽ 2014 ഡിസംബറിൽ വടക്കാഞ്ചേരി കൃഷിഭവനിൽ നിന്ന് പുറത്തിറക്കിയ സോപ്പിന്റെ കാര്യശേഷി പാലക്കാടൻ കർഷകരാണ് ആദ്യം
തിരിച്ചറിഞ്ഞത്.പിന്നീട് ഈ മിശ്രിതത്തിന് പുതുമകൾ വരുത്തി കാര്യക്ഷമത
വർധിപ്പിച്ചു കൊണ്ട് 2015 ഫെബ്രുവരിയിൽ പടന്നക്കാട് കാര്ഷികകൊളേജിൽ
നിന്നും വിതരണം ആരംഭിച്ചു.
ഈ മിശ്രിതം ഏറ്റവും കൂടുതൽ ഫലപ്രദമാകുന്നത് നീരൂറ്റിക്കുടിക്കുന്ന
മുഞ്ഞകളിലാണ്.ഇത്തരംകീടങ്ങൾക്ക്പുറമെ ഇലതീനിപ്പുഴുക്കൾ,കറിവേപ്പിലയിലെകീടങ്ങൾ,വെള്ളരിവർഗപച്ചക്കറികളിലെ വണ്ടുകൾ തുടങ്ങിയവയ്ക്കും
ഇതൊരു പരിഹാരമായി കണ്ടെത്തിയിട്ടുണ്ട്.വിളകളുടെ തുടക്കം മുതൽ മുൻകൂട്ടിയുള്ള
തളിക്കൽ 95 ശതമാനത്തോളം
കീടങ്ങളെ അകറ്റി നിർത്തുവാൻ സഹായിക്കുന്നതായി കണ്ടു.
20 രൂപ വില വരുന്ന 30 ഗ്രാം അടങ്ങുന്ന
കുഴമ്പ് രൂപത്തിലുള്ള പാക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്.6 ഗ്രാം സോപ്പ്
ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് (0.6%) ഉപയോഗിക്കാം.
ഇത്തരത്തിൽ ഒരു പാക്കറ്റിൽ നിന്നും 5 ലിറ്റർ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
നിർമ്മിക്കാം. 10 മാസം നീണ്ടു
നിൽക്കുന്ന സൂക്ഷിപ്പുകാലം ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്. പാലക്കാട്
കൃഷിവിജ്ഞാനകേന്ദ്രവും പടന്നക്കാട് കാർഷികകോളേജുമാണ് ഈ മിശ്രിതത്തിന്റെ നിർമ്മാണ കേന്ദ്രങ്ങൾ.
No comments:
Post a Comment