- ശ്രേയ ബി
കേരളത്തിലെവാഴകർഷകരുടെ പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ്
തടതുരപ്പൻ പുഴു .5 മാസം മുതൽ
പ്രായമുള്ള വാഴകളെ ആക്രമിക്കുന്ന ഈ കീടം വാഴത്തടയിൽ സുഷിരങ്ങളുണ്ടാക്കുകയും
കാലക്രമേണ വാഴ ഒടിഞ്ഞുവീഴുകയും ചെയ്യുന്നു .ഈ കീടത്തെ നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ജൈവകീടനാശിനിയാണ്
നന്മ ,മേന്മ തുടങ്ങിയവ
.
തിരുവനന്തപുരത്തെ കേന്ദ്രകിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത നന്മ, മരച്ചീനിയിലകളിൽനിന്നും നിർമിച്ച ആദ്യ ജൈവകീടനാശിനിയാണ്.മരച്ചീനിയിലകളിലെ
കീടനാശക സ്വഭാവമുള്ള രാസവസ്തുക്കളെ ശാസ്ത്രീയമായ രീതിയിൽ വേർതിരിച്ചാണ് ഈ
ജൈവകീടനാശിനി ഉണ്ടാക്കിയിരിക്കുന്നത് .
50 മില്ലിലിറ്റർ
നന്മ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 4 മുതൽ 5 മാസം വരെ പ്രായമുള്ള വാഴകളുടെ ഇളക്കവിളുകളിലും തടയിലും തളിച്ചുകൊടുക്കാവുന്നതാണ്
.ഒരു വാഴയ്ക്ക് ഏകദേശം നൂറ് മില്ലിലിറ്റർ ലായനിയാണ് ആവശ്യമായിട്ടുള്ളത് .ലായനി
തളിക്കുന്നതിനു മുൻപ് ഉണങ്ങിയ ഇലകൾ മുറിച്ചു മാറ്റി തട വൃത്തിയാക്കേണ്ടതാണ്.
വാഴയ്ക്ക്
കീടബാധയേറ്റെന്ന് ശ്രദ്ധയിൽപ്പെട്ടാൽ മേന്മ എന്ന മറ്റൊരു ജൈവകീടനാശിനി നേർപ്പിക്കാതെ തടത്തിലെ സുഷിരങ്ങൾക്കു താഴെ
കുത്തിവയ്ക്കാവുന്നതാണ് .കീടബാധയേറ്റ സ്ഥലത്തിനു ചുറ്റും മൂന്ന് ഭാഗങ്ങളിലായി ഒരു
വാഴയ്ക്ക് ഏകദേശം 15 ലിറ്റർ വരെ
ഉപയോഗിക്കാം .ലായനി കുത്തിവയ്ക്കുന്നതിനായി പ്രത്യേകതരം സിറിന്ജും വികസിപ്പിചെടുതിട്ടുണ്ട്
.
വാഴയിലെ തടതുരപ്പൻ പുഴുവിനു പുറമേ തെങ്ങിലെ ചെമ്പൻചെല്ലി,പഴവർഗങ്ങളിലെ
തണ്ടുതുരപ്പൻ പുഴു എന്നീ കീടങ്ങൾക്കെതിരെയും ഫലപ്രദമായ ഈ ജൈവകീടനാശിനി കർഷകർക്ക്
ഏറെ പ്രയോജനകരമായിരിക്കും . തിരുവനന്തപുരത്തെ കേന്ദ്രകിഴങ്ങുവിളഗവേഷണകേന്ദ്രമാണ് ഈ
ജൈവകീടനാശിനികളുടെ പ്രധാന ഉല്പാദനകേന്ദ്രവും വിപണനകേന്ദ്രവും .100 മില്ലിലിറ്ററിന്
35 രൂപയാണ്
നന്മ ജൈവകീടനാശിനിയുടെ വില .
No comments:
Post a Comment