"2012 BATCH RAWE INAUGURATED ON 22 jan 2016"

Sunday, 10 April 2016



ട്രൈക്കോഡർമ ഉത്പാദനരീതി
       മണ്ണിന്റെ ഫലപുയിഷ്ടിയും വിളകളുടെ ആരോഗ്യവും നിലനിർത്തുന്നതിൽ മണ്ണിലെ സൂക്ഷ്മജീവികൾ  പങ്കുവഹിക്കുന്നു.മണ്ണിൽ  സ്വാഭാവികമായി കണ്ടുവരുന്ന ചിലയിനം കുമിളുകൾക്ക് രോഗകാരികളായ  കുമിളുകളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് . ഇത്തരം കുമിളുകൾ മിത്ര കുമിളുകൾ എന്നറിയപെടുന്നു. അത്തരത്തിലൊരു മിത്ര കുമിളാണ് ട്രൈക്കൊടെർമ.
      ആരോഗ്യമുള്ള  ചെടികളുടെ വേരുകളിലും  ചുറ്റുമുള്ള മണ്ണിലും ആണ് ട്രൈക്കൊടെർമ കാണപെടുന്നത്. ശാസ്ത്രിയമായ  രീതിയിൽ ഇവയെ വേർതിരിച്ചെടുക്കാൻ സാധിക്കും. ഒരു കിലോ ഗ്രാം പായ്കറ്റിനു 105 രൂപ  നിരക്കിൽ കാർഷിക സർവകലാശാല ട്രൈക്കൊടെർമ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
            ഇത്തരത്തിൽ ലഭ്യമാവുന്ന ട്രൈക്കൊടെർമ വംശവർദ്ധനവു നടത്തിയാണ് ചെടികൾക്കു കൊടുക്കേണ്ടത്. ഇതിനായി ഒരു കിലോഗ്രാം ട്രൈക്കൊടെർമ ,100  കിലോഗ്രാം ഉണങ്ങിയ ചാണകപോടി ,10 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ നന്നായ് പൊടിച്ചു ചേർക്കുക. അല്പം  വെള്ളം തളിച്ച ശേഷം തണലത്ത് കൂനയാക്കി വച്ച് ഈർപ്പമുള്ള ചാക്കുകൊണ്ട് മൂടേണ്ടതാണ്.
            ഒരാഴ്ചയ്ക്കകം തന്നെ പച്ചനിറമുള്ള കുമിളുകളുടെ വളർച്ച കാണാൻ സാധിക്കും.ഒന്നിളക്കി കൊടുത്തശേഷം ചെടികൾക് ഇട്ടുകൊടുക്കാവുന്നതാണ് .
              വിളകളിലെ  പലരോഗങ്ങൾക്കും കുമിൾ ഫലപ്രദമായൊരു പരിഹാരമാണ്. കുരുമുളകിലെ ധ്രുതവാട്ടത്തിനു കൊടി ഒന്നിനു 5 കിലോഗ്രാം എന്ന തോതിൽ ഇടവപ്പാതി തുലാവർഷ മഴ തുടങ്ങുമ്പോൾ ചുവട്ടിൽ ചേർത്ത് കൊടുക്കുക. ഇഞ്ചിയിലെയും പച്ചക്കറികളിലെയും ചീയൽ രോഗം, ഏലത്തിലെ  അഴുകലിനും ട്രൈക്കൊടെർമ വളരെ  നല്ലൊരു പ്രതിവിധിയാണ്.
    കമ്പോസ്റ്റിന്റെ കൂടെ ചേർത്ത് ഇട്ടുകൊടുത്താൽ ട്രൈക്കൊടെർമ കമ്പോസ്റ്റിന്റെ അഴുകൽ വേഗതിലക്കുന്നതാണ്. അതുകൊണ്ട്തന്നെ ചെടികൾക് എല്ലാവിധത്തിലും വളരെയധികം ഉപകാരപ്രദമായൊരു കുമിളാണ് ട്രൈക്കൊടെർമ.
                                                                                                                                                           X¿mdm¡nbXv: സഞ്ജന. എ(336)

No comments:

Post a Comment