പോളിഹൗസിലെ കീട നിയത്രണം
കേരളത്തിലെ പച്ചക്കറി മുഖച്ഛായ മാറ്റിയ മുന്നേറ്റമാണ് പോളിഹൗസ് അഥവാ സംരക്ഷിത പച്ചക്കറി കൃഷി.
തുറസ്സായ സ്ഥലത്തെ കൃഷിയേക്കാൾ
3- 5 ഇരട്ടി
വിളവ്, കീട-രോഗ ബാധയുടെ കുറവ് എന്നിങ്ങനെ പല മേച്ചങ്ങളും പോളിഹൗസ് കൃഷിക്കുണ്ട്. പോളിഹൗസ് നിർമാണത്തിന്നു ഉപയോഗിക്കുന്ന പോളി
എത്തിലീൻ ഷീറ്റും,
ഇരട്ടവാതിൽ സംവിധാനവും മറ്റുമാണ് കീടങ്ങൾ അകത്തുകയറുന്നതു തടയുന്നത് എന്നാണ് കരുതുന്നത്.
എന്നാൽ, പ്രതിരോധവലകൽക്കു എല്ലാത്തരം കീടങ്ങളെയും ഒരുപോലെ തടയുവാൻ
സാധിക്കില്ല.
ഇലപെൻ,
ചിത്രകീടം, വെള്ളീച്ച, മുഞ്ഞ, മീലിമൂട്ട,
മണ്ടരി, ഇലതീനിപുഴുക്കൾ, നിമാവിരകൾ എന്നിവയാണ് കേരളത്തിലെ പോളിഹൗസുകളിൽ കൂടുതലായും
കണ്ടുവരുന്നത്. പോളിഹൗസിനുള്ളിലെ അന്തരീക്ഷ ഊഷ്മാവും,
ആർദ്രതയും, ക്രമമായ ഭക്ഷണലഭ്യതയും
കീടങ്ങളുടെ വംശവർദ്ധനവ്
എളുപ്പമാക്കുന്നു. കൂടാതെ മിത്രകീടങ്ങുടെ അഭാവം ശത്രുകീടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ:-
·
പോളി
എത്തിലീൻ ഷീറ്റ്,
കീട പ്രദ്ധിരോധ വല
എന്നിവയില വരുന്ന സുഷിരങ്ങൾ യഥാസമയം അടക്കുക
·
ഇരട്ടവാതിൽ സംവിധാനം കാര്യക്ഷമമായി ഉപയോഗപെടുത്തുക
·
നടുന്ന തൈകളിൽ കീടബധയില്ല എന്നുഉറപ്പുവരുത്തുക
·
കീടബാധയേറ്റ ഭാഗങ്ങൾ ചെടികളിൽ നിന്നും
ഉടൻ തന്നെ നീക്കം ചെയ്യുക
·
ഓരോ തവണയും
കൃഷി തുടങ്ങുന്പോൾ മുൻ വിളയുടെ അവശിഷ്ടങ്ങൾ പോളിഹൗസിനു പുറത്തുകൊണ്ടുപോയി നശിപ്പിക്കുക
·
നീലകെണി ഉപയോഗിച് ഇലപെനുകളെ നശിപിക്കാം
·
മഞ്ഞകെണി ഉപയോഗിച് മുഞ്ഞ,
വേളീച്ച, ചിത്രകീടം എനിവയെ
നശിപ്പികാം
·
കീടബാധയേറ്റ ചെടികളിൽ പുകയില കഷായം,
വേപ്പെണ്ണ (2% വീര്യം), വേപ്പെണ്ണ സോപ്പ്(2.5% വീര്യം), വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ എന്നിവ ഉപയോഗിക്കാം.
·
വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറാക്ടിൻ 1000 പി.പി.എം തളിക്കുന്നത് ചിത്രകീടത്തിനെതിരെ ഫലപ്രദമാണ്
·
മിത്രകുമിളുകളായ ബുവേറിയ,
വെർട്ടിസീലിയം എന്നിവ 20 ഗ്രാം
/ ലിറ്റർ എന്നാ തോതിൽ ചെടികളിൽ തളിച്ചുകൊടുകാവുന്നതാണ്
·
പോളിഹൗസിനു ചുറ്റും കൃഷിയുണ്ടെകിൽ അതിലും കീടനാശിനികൾ തളിക്കണം.
എങ്കിൽ മാത്രമേ കീടങ്ങൾ
പോളിഹൗസിൽ പ്രവേശിക്കുന്നത് തടയാനാകു
·
നിമാവിര ശല്യം വരാതിരിക്കാനുള്ള
മുൻകരുതലായി, പോളിഹൗസ് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സൂര്യതാപീകരണം നടത്തേണ്ടതുണ്ട്
·
ചെടികൾ നടുന്നതിനുമുൻപ്
ഒരാഴ്ച മുൻപ് അറക്കപ്പൊടി / ഉമി 500 ഗ്രാം
ഒരു തടതിന്ന് എന്നാ തോതിൽ മണിൽ ചേർത്തശേഷം
ദിവസവും നനച്ചുകൊടുക്കുന്നത്. നിമാവിരകലുടെ എണ്ണം കുറയ്ക്കാൻ ഫലപ്രധമാണ്
·
വേപ്പിൻപ്പിണ്ണാക്ക്
200 ഗ്രാം മുതൽ 500 ഗ്രാം
വരെ ഒരു ചതുരശ്ര
മീറ്റർ എന്ന തോതിൽ മണ്ണിൽ ചേർക്കുന്നത്
നിമാവിര ശല്യം കുറക്കാൻ സഹായിക്കും
കീടങ്ങൾ
|
ആക്രമണത്തിന്റെ ലക്ഷണങ്ങൾ
|
ഇലപെൻ
|
മുളക്, പയർ, എന്നിവയുടെ
പ്രധാന ശത്രുകീടം.
ഇലകളുടെ അരിക് ചുരുണ്ട്
മുകളിലേക്ക് മടങ്ങുന്നു
.
ഇലമൊ ട്ടുകൾ അടുത്തടുത്
|
വെള്ളീച്ച
|
മുളക്, തക്കാളി എന്നിവയുടെ പ്രധാന ശത്രുകീടം.
ഇലകളുടെ മുകൾഭാഗത്ത് മഞ്ഞനിറത്തിലുള്ള പാടുകൾ
കാനപെടുന്നു.
ഇലകളിൽ കറുത്ത കുമിൾ ബാധ
ഉണ്ടാവുകയും പ്രകാശ
സംശ്ലേഷണത്തെ ബാധിക്കുകയും ചെയ്യുന്നു
|
മുഞ്ഞ
|
എല്ലാത്തരം വിളകളെയും ബാധിക്കുന്നു
ഇലതണ്ട്, പൂവ്, കായ്
എന്നിവടങ്ങിൽ കൂട്ടംകൂട്ടമായി ഇരുന്ന് നീരൂറ്റികുടിക്കുന്നു
|
മീലിമൂട്ട
|
ഇല, തണ്ട്, മൊട്ട്,
പൂവ്,കായ തുടങ്ങിയ ചെടിയുടെ എല്ലാ ഭാഗത്തും വെളുത്ത പഞ്ഞിക്കെട്ടുപോലെ കാണപ്പെടുന്നു
|
തയ്യാറാക്കിയത്,
നിരഞ്ജന മേനോൻ
No comments:
Post a Comment