അസോള
കൃഷി
കർഷകർക്ക് വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു ജൈവവളമാണ് അസോള .അസോള ഒരിനം പന്നൽ ചെടിയാണ് .ഇതിന്റെ ഉപരിതല പാളികളിൽ സ്ഥിതിചെയ്യുന്ന നീലഹരിത പായലുകൾ അന്തരീക്ഷ വായുവിൽനിന്ന് നൈട്രജൻ സംഭരിച്ച് അസോളയുടെ വളർച്ചക്ക് സഹായിക്കുന്നു.നെൽകൃഷി,പച്ചക്കറികൃഷി എന്നിവക്ക് ഭലപ്രദമായ ജൈവവളമാണിത്.കൂടാതെ കാലിത്തീറ്റയായും കോഴിത്തീറ്റയായും,മൽസ്യതീറ്റയായും അസോള ഉപയോഗിക്കാം. അസോള വയലുകളിൽ രാസവളത്തിന്റെ പ്രത്യേകിച്ച് നൈട്രജന്റെ ഉപയോഗം കുറക്കുന്നു . തനിവിളയായി മണ്ണിൽ ചേർത്ത്കൊടുക്കുക , ഇടവിളയായി നെല്ലിനോടൊപ്പം കൃഷിചെയ്യുക എന്നിങ്ങനെ രണ്ട് തരത്തിലാണ് അസോള വയലുകളിൽ കൃഷിചെയ്യുന്നത് . കൂടാതെ സിൽപോലിൻ ഷീറ്റിൽ വെള്ളം നിർത്തിയും അസോള കൃഷിചെയ്യാം .സിൽപോലിൻ ഷീറ്റിൽ അസോള വളർത്താനായി 2 മീറ്റർ നീളം ,1 മീറ്റർ വീതി ,20 സെന്റിമീറ്റർ താഴ്ചയുമുള്ള ഒരു കുഴി തയ്യാറാക്കുക , .അതിൽ 10 മുതൽ 15 എണ്ണം വരെ പ്ലാസ്റ്റിക് ചാക്കുകൾ നിരത്തിയ ശേഷം അതിനു പുറത്ത് 150 ഗൈജുള്ള സില്പോലിൻഷീറ്റിടുക. ശേഷം കുഴിയിൽ 10 മുതൽ 15 കിലോഗ്രാം വരെ മേൽമണ്ണ് നിരത്തി 2 കിലോഗ്രാം ചാണകം ,30 ഗ്രാം സൂപ്പർഫോസ്ഫേറ്റ് എന്നിവ 10 ലിറ്റർ വെള്ളത്തിൽ കലക്കി കുഴിയിൽ ഒഴിക്കുക. ജലം മണ്ണിൽ നിന്നും 10 സെന്റിമീറ്റർ ഉയരത്തിൽ ക്രമീകരിക്കുവാൻ ശ്രദ്ധിക്കണം. ഇതിൽ 500 ഗ്രാംഅസോള വിത്തിടുക .15 ദിവസം കൊണ്ട് ബെഡ് നിറയും .ദിവസേന
500 ഗ്രാം വീതം വിളവെടുക്കാം .
·
ഏകദേശം 50% തണൽ ലഭിക്കത്തക്ക വിധം തണൽ ക്രമീകരിക്കണം .
·
അസോള തിങ്ങി നിറയുന്നതിനുമുൻപ് വിളവെടുക്കണം .
·
വിളവെടുപ്പ് തുടങ്ങിയത്തിനുശേഷംആഴ്ചയിൽ 1 കിലോഗ്രാം ചാണകം , 20 ഗ്രാം സൂപ്പർഫോസ്ഫേറ്റ് എന്നിവ കലക്കി ഒഴിക്കുന്നത് അസോളയുടെ വളർച്ച വർധിപ്പിക്കും .
·
ഇത്കൂടാതെ മാസത്തിൽ ഒരു തവണ കുഴിയിലെ പഴയ മണ്ണ് അല്പ്പം മാറ്റിയതിനു ശേഷം പുതിയ മണ്ണ് നിരത്തുക . ഇങ്ങനെ മാറ്റുന്ന മണ്ണും ജലവും ജൈവവളമായി ഉപയോഗിക്കാവുന്നതാണ്
·
6 മാസം കഴിയുമ്പോൾ കുഴിയിലുള്ള മണ്ണ് മൊത്തം മാറ്റി മേൽപ്പറഞ്ഞ രീതിയിൽ വീണ്ടും കൃഷി ആരംഭിക്കാം .
ജ്യോത്സ്ന .ടി
No comments:
Post a Comment