തുളസി കെണി
ഒരു പിടി
തുളസിയില ,അഞ്ചു ഗ്രാം ശർക്കര,ഒരു പ്ലാസ്റ്റിക് കുപ്പി, 2-3 തുള്ളി മാലതയോൺ എന്നിവയാണ്
ഈ കെണിയുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.കുപ്പിയുടെ വശങ്ങളിൽ സമാന്തരമായി ജാലകങ്ങൾ ഉണ്ടാക്കുക.ഇത് ഈച്ചകൾക്ക്
ഉള്ളിൽ കടക്കാൻ വേണ്ടിയാണ്.തുളസിയില നന്നായി ചതച്ച് അതിലേക്കു 5 ഗ്രാം ശർക്കരയും മലതയോണും ചേർത്ത് ഇളക്കുക.ഈ മിശ്രിതം കുപ്പിക്കുള്ളിൽ
ഒഴിക്കുക.ഇങ്ങനെ തയാറാക്കിയ കെണി മാവിന്റെ ശിഖരത്തിൽ കെട്ടി കൊടുക്കാവുന്നതാണ് .
മാവു പൂക്കുന്ന സമയത്തോ കായ് പിടിക്കുന്ന സമയത്തോ
കെണി കെട്ടി കൊടുക്കാവുന്നതാണ് .ഒരു സെന്റിന് നാല് എന്ന തോതിലാണ് കെണികൾ കെട്ടികൊടുക്കെണ്ടത് .ഒരാഴ്ച്ച
യാണ് ഈ കെണിയുടെ കാലാവധി.
തുളസികെണിയുടെ
ഉപയൊഗതിലൂടെ നമുക്ക് പുഴുക്കുതില്ലാത്ത മാമ്പഴം ഉണ്ടാക്കാൻ സാധിക്കും.
ലക്ഷ്മി
എം പി
No comments:
Post a Comment