ഉണ്ണിപിണ്ടി കാൻഡി (മിഠായി)

ചേരുവകൾ
• ഉണ്ണിപിണ്ടി വട്ടത്തിൽ മുറിച്ചത് 500 ഗ്രാ൦
• പഞ്ചസാര - 1.1/2 കി. ലോ
• സിട്രിക്ക് ആസിഡ് - 3 ഗ്രാ൦
• പൊട്ടാസ്യ൦ മെറ്റാബൈ സൾഫേറ്റ് - . 5 ഗ്രാ൦
തയ്യാറാക്കുന്ന വിധ൦
ഉണ്ണിപിണ്ടി 4 മി. മി കട്ടിയിൽ മുറിച്ചെടുക്കുക. കളറു മാറുന്നത് തടയാൻ . 25 ഗ്രാ൦ സിട്രിക്ക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഇട്ട് വയ്ക്കുക. 20 മിനിറ്റ് നേര൦ പ്രഷർ കുക്കറിൽവച്ച് വേവിക്കുക. . 25 ഗ്രാ൦ സിട്രിക്ക് ആസിഡു൦ 1 ഗ്രാ൦ കാത്സ്യ൦ ക്ലോറൈഡു൦ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഉണ്ണിപിണ്ടി ഈ ലായനിയിൽ 30 മിനിറ്റ് നേര൦ ഇട്ട് വയ്ക്കുക. പഞ്ചസാര സിറപ്പിൽ ഇവ ഒരു രാത്രി മുഴുവൻ ഇട്ട് വയ്ക്കുക. കഷ്ണങ്ങൾ ലായനിയിൽ നിന്ന് മാറ്റി അല്പം പഞ്ചസാര ചേർത്ത് തിളപ്പിച്ച് തണുപ്പിക്കുക. അതിലേക്ക് വീണ്ടു ഉണ്ണിപിണ്ടി ഇട്ട് ഒരു രാത്രി വയ്ക്കുക .ഇങ്ങനെ 3-4 ദിവസ൦ ആവർത്തിക്കുക. 4 -൦ ദിവസ൦ പഞ്ചസാര സിറപ്പിsൻറ കൂടെ അല്പം സിട്രിക്ക് ആസിഡ് ചേർത്ത് തിളപ്പിക്കുക. തണുത്തതിന് ശേഷ൦ അല്പം പൊട്ടാസ്യ൦ മെറ്റാബൈ സൾഫേറ്റ് ചേർക്കുക. ഉണ്ണിപിണ്ടി കഷ്ണങ്ങൾ 7 ദിവസ൦ ഈ ലായനിൽ ഇട്ട് വയ്ക്കുക. കഷ്ണങ്ങൾ ലായനിൽ നിന്ന് മാറ്റി ചെറുചൂടുവെളളത്തിൽ കഴുകുക. ഇവ തണലത്ത് വച്ച് ഉണക്കി, പൊടിച്ച പഞ്ചസാര പകുതി
ഉണങ്ങിയ കാൻഡിയിൽ വിതറുക
ബനാന ടോഫി

ചേരുവകൾ
നേ{´പ്പഴം :100
{Kmw
നെയ്യ് :71.40 മില്ലി
പഞ്ചസാര :71.4 {Kmw
enIznUvഗ്ളുക്കോസ് :14.2{Kmw
പാൽപ്പൊടി :14.2 {Kmw
മിൽക്ക് മെയ്ഡ്
:1 ടേബിൾ സ്പൂണ്
തയ്യാറാക്കുന്നവിധം
പഴത്തിന്റെ നടുഭാഗത്ത് കാണുന്ന കറുപ്പ് നിറത്തിലുള്ള ഭാഗം കളഞ്ഞ ശേഷം മിക്സിയിൽ അടിച്ചെടുക്കുക .ഒരു പാൻ ചൂടാക്കി അതിലേക്ക് 2 ടേബിൾ സ്പൂണ് നെയ്യ് ഒഴിക്കുക .തയ്യാറാക്കn പൾപ്പ് പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്തിളക്കുക .നിറം മാറി തുടങ്ങുമ്പോൾ ഇതിലേക്ക് enIznUv ഗ്ലൂക്കൊസ് 3 ടേബിൾ സ്പൂണ്‍ ചേർത്തിളക്കുക. കട്ടിയായി തുടങ്ങുമ്പോൾ 4 ടേബിൾ സ്പൂണ് നെയ്യ് ചേർത്തിളക്കുക .തുടർന്ന് 50 ഗ്രാം പാൽപ്പൊടി ,2 ടേബിൾ സ്പൂണ് മിൽക്ക് മെയ്ഡ് എന്നിവയും ചേർക്കുക .പാനിൽനിന്നും വിട്ടുവരുന്ന പരുവം ആകുമ്പോൾ ബനാന ടോഫി ആവശ്യമുള്ള ആകൃതിയിൽ മുറിച്ച് എടുക്കാവുന്നതാണ്.
തയ്യാറാക്കിയത്
വിശാഖ.ടി
No comments:
Post a Comment