ഫിഷ് അമിനോ ആസിഡ്
പച്ചക്കറികളുടെ വളർച്ചക്കും
നല്ല വിളവ്
ലഭിക്കാൻ ഉപയോഗിക്കുന്ന നല്ല ഒരു ലായിനി ആണ് . പച്ചകരിയും ശർക്കരയും ചേർത്ത് പുള്ളിപ്പിക്കുന്ന പ്രക്രിയയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് .
ഉണ്ടാക്കുന വിതം
ഒരു കിലോ ഗ്രാം പച്ചമതതി
നന്നായി മുറിച്ചു ചെറു കഷ്ണങ്ങൾ ആകുക്കുക. നല്ല കറുത്ത ശർക്കര,
അതായത് ഉപ്പ് ചേരാത്ത ശർക്കര ഒരു കിലോ നന്നായി പൊടിക്കുക, ഇവ രണ്ടും നന്നായി കൂട്ടി ഇളക്കി വായു കടക്കാത്ത ഒരു പാത്രത്തിൽ
അടച്ചു വെക്കുക, ഇവ ഇടയ്ക്കു കുലുക്കി കൊടുക്കണം, എന്നാൽ ഫെർമെന്റെഷന്റെ അഥവാ പുളിപ്പിക്കലിന്റെ
ഫലപ്രധമായ്
ഉണ്ടാകുന്ന വായു, പാത്രത്തിന്റെ അടപ്പ് തുറന്നു കളയണം. ഇത് 20-40 ദിവസം ആവുമ്പോൾ പച്ചമതി പൂർണമായും
അഴുകി
ച്ഭേര്ന്നത് പോലെ കാണും.
അപ്പോൾ ഇത് എടുത്ത് ഒരു അരിപ്പ ഉപയോഗിച്ച്
ഫിഷ് അമിനോ ആസിഡ് അരിച്ചെടുക്കാം , മിച്ചം വരുന്ന മൽസ്യാവഷിഷ്ട്ടങ്ങൽ
നല്ല വളമാണ്.
ഇങ്ങനെ അരിച്ചെടുത്ത ഫിഷ് അമിനോ ആസിഡ് ഒരു കുപ്പിയില്ലേക്ക് മാറ്റി അടച്ചു സൂക്ഷിക്കാം .
ഇതിൽ നിന്നും
2 മില്ലി ഒരു ലിറ്റർ വെള്ളത്തില നമ്മുക്ക് ചെടികളുടെ ഇലയിൽ തളിക്കാം. എന്നാൽ 5 മില്ലി ഒരു ലിറ്റർ
വെള്ളത്തില കലക്കി ചെടികളുടെ ചുവട്ടിൽ
ഒഴിച്ച് കൊടുക്കാം . ഇവ 6 മാസം വരെ
ഉപയോഗിക്കാവുന്നതാണ് . അത് കഴിഞ്ഞാൽ ഗുണം കുറയും പക്ഷെ ചെടികല്ക് ഉപയോഗിച്ചാൽ ദോഷം ചെയ്യില്ല. ചെടികല്ക് ഇത് ആഴ്ചയിൽ ഒരു തവണ വീതം നല്കാം.
തയ്യാറാക്കിയത്,
ബെനീറ്റ മേരി ജേക്കബ്
No comments:
Post a Comment