"2012 BATCH RAWE INAUGURATED ON 22 jan 2016"

Friday, 3 June 2016

കിരിയാത്ത്  എമൽഷൻ

                പച്ചക്കറി  കൃഷികളിൽ  പ്രധാനമായും  കണ്ടുവരുന്ന  കീടങ്ങളാണ്  മുഞ്ഞ , വെള്ളീച്ച , ഇലപ്പേൻ , ഇലറ്റീനിപ്പുഴു  തുടങ്ങിയവ. ഇത്തരം  കീടങ്ങളെ  നശിപ്പിക്കുന്നതിനുത്തമമായ  ഒരു  ജൈവ  കീടനശിനിയാണ്  കിരിയാത്ത്  എമൽഷൻ .   
ആവശ്യമായ  സാധനങ്ങൾ  :കിരയാത്ത്  നീര്  -100 മില്ലി. ലി  , ബാർ  സോപ്പ്  - 5 ഗ്രാം , വെള്ളം - 1 ലി .
             അന്ട്രോഗ്രഫിസ്  പാനികുലെറ്റ   എന്ന  ശാസ്ത്രിയ  നാമത്തിൽ  അറിയപ്പെടുന്ന   കിരിയാത്ത്  അഥവാ  നിലവേപ്പ്  ചെടിയുടെ  തളിരിലകളും  തണ്ടുമാണ്  ഇതിനു  വേണ്ടത് . കിരിയത്തിനു  പകരമായി  പപ്പായ , സീതപ്പഴം , നാറ്റപ്പുൽച്ചെടി  എന്നിവയുടെ  തളിരിലകൾ  ഉപയോഗിച്ചും  കീടനാശിനി  നിർമിക്കാവുന്നതാണ് .
             ആദ്യമായ്  കിരിയാത്ത് ചെടിയുടെ  ഇളം  തണ്ടുകളും  ഇലകളും  ചതച്ചു 100 മില്ലി. ലി  നീരെടുക്കുക . 5 ഗ്രാം   ബാർ  സോപ്പ്  100 മില്ലി. ലി  വെള്ളത്തിൽ  നന്നായി  ലയിപ്പിക്കുക . അതിനു  ശേഷം  കിരിയത്ത്  നീരിലെയ്ക്  ബാർ  സോപ്പ് ലയിപ്പിച്ചത്  യോജിപ്പിക്കുക . മിശ്രിതം  നന്നായി  യോജിപ്പിച്ചതിനു  ശേഷം  10 ഇരട്ടി  വെള്ളം  ചേർത്ത്  നേർപ്പിച്ചു  വേണം  ചെടികളിൽ  തളിയ്ക്കാൻ . കാരണം    മിശ്രിതം  നേരിട്ട്  ചെടികളിൽ  തളിച്ചാൽ  ഇലകളിൽ  പൊള്ളൽ  വരാൻ  സാധ്യത  ഉണ്ട് . സോപ്പ്  ഉപയോഗിക്കുന്നത്    സത്ത്  ഇലകളിൽ  നന്നായി  പറ്റിപ്പിടിച്ചിരിക്കുന്നത്തിനുള്ള  പശയ്ക്  വേണ്ടിയാണുകിരിയാത്ത്  എമൽഷൻ  ഉണ്ടാക്കിയ  അന്നുതന്നെ  ഇലകളിൽ  തളിച്ചു  കൊടുക്കേണ്ടതാണ്.
  
            രേഷ്മ . . വിക്ടർ

No comments:

Post a Comment