12-41-328
Mariyambi k p
കേരം കനിയും നീര
തെങ്ങിൻ പൂക്കുലയിൽ നിന്നുല്പാദിപിക്കുന്ന മദ്യാംശം
തീരെയില്ലാത്ത പ്രകൃതി ദത്ത ജ്യൂസ്
ആണ് നീര. അമിനോ
അമ്ലങ്ങളുടെയും ,വിറ്റമിൻ, കാത്സ്യം, ഇരുംബ്
തുടങ്ങിയ ധതുകളുടെയും കലവറയാണ് ഈ ഉല്പന്നം.കര്ബോലിക് അമ്ലമായ ഫിനോളിന്റെ
സന്നിദ്യവും ഉള്ള ഈ ഉത്പന്നത്തെ
ആരോഗ്യ രംഗവും ഉറ്റു നോക്കുന്നു
. നീര ചെതുന്നതിൻ പ്രത്യേക കലക്രമാങ്ങളില്ല .ഒരേ
തെങ്ങിലോ അഥവാ വിവിധ തെങ്ങുകളിലോ
ഒരേ സമയം നീര
ചെത്താം .എന്നിരുന്നാലും ശൈത്യ കാല ടാപിങ്ങം
വേനല്കാല ടാപിങ്ങും
ആണ് നീര ഉത്പാദനത്തിന്റെ പ്രദാന സീസൺ .ശരാശരി
ഒരു തെങ്ങ് 2.1 ലിറ്റർ
നീര ഉല്പാദിപിക്കും
. നീരയിൽ മദ്യാംശം തീരെ ഇല്ല
. ഉയര്ന്ന പോഷക മൂല്യം നീര
യെ നല്ല ആരോഗ്യ
പാനീയമാക്കുന്നു .ഇത്
കൂടാതെ നീരയെ ഫുഡ് സപ്പ്ലിമെന്റായും
പല രോഗങ്ങള്കുമുള്ള ഔഷധമായും
ശുപാർശ ചെയ്യുന്നു .
കേരളത്തിലുള്ള
തെങ്ങിന്റെ പത ശതമാനം
എങ്കിലും നീര ചെത്താൻ
ഉപയോഗിച്ചാൽ തന്നെ പത ലക്ഷത്തോളം
പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും . നീര ചെതുന്നതിൽ
സാങ്കേതിക പരിശീലനം നേടിയ തൊഴിലാളികളാണ്
നീര റ്റെക്നിഷിയന്മാർ. നീര
ഉത്പാദനം കൂടുമ്പോൾ ഇവര്കുള്ള ജോലി
സാദ്ധ്യതകൾ കൂടുന്നു. നീര ചെതുന്നതിലൂടെ
കർഷകർക്ക് ഒരു തെങ്ങിൽ
നിന്നും 1500 രൂപയോളം വരുമാനം ലഭിക്കും
.
നീരയിൽ കൊഴുപ്പും കൊളസ്ട്രോളും ഇല്ല
. പൊട്ടാസ്യവും സോഡിയവും സമൃദ്ധമാണ് ,എല്ലാ
പ്രയക്കര്കും കഴിക്കാം , ആൽകഹോൾ ഇല്ല
, നീരയുടെ ഈ ഗുണങ്ങളാണ്
ഇതിനെ ഒരു ഉത്തമ
ആരോഗ്യ പനീയമാക്കി മാറ്റുന്നത് . നീര
ചെതുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ നേട്ടങ്ങൾ
മൂല്യ വര്ധിത ഉല്പന്നങ്ങളുടെ സാധ്യത
അനന്തമാണ് കേരപഞ്ചസര , കേര ശർക്കര
,ഐസ്ക്രീം , ബിസ്കറ്റ്
,മിടായി തുടങ്ങി
പല ഉത്പന്നങ്ങളുടെയും നിർമാണത്തിനുള്ള
അസംസ്കൃത വസ്തുക്കൾ നീര ഉത്പാദനത്തിൽ നിന്നും ലഭിക്കുന്നു
നീര ഉള്പടനതിലൂടെ കൊപ്രയുടെ വിപണന നിയന്ത്രണവും
അത് വഴി നാളികേര
വില വർധനയും കേരകര്ഷകരുടെ
വരുമാന വര്ധനവും സാധിക്കുന്നു
.
No comments:
Post a Comment