"2012 BATCH RAWE INAUGURATED ON 22 jan 2016"

Friday, 3 June 2016

12-41-328
Mariyambi k p
വിഷ വിമുക്ത പച്ചക്കറികൾക്ക് വെജി  വാഷ്
നമുക്കറിയാം നമ്മൾ ഇന്ന് ഉപയോഗിക്കുന്ന മുഴുവൻ പച്ചക്കറികളും കീടനാശിനികളും രാസവസ്തുക്കളും കൊണ്ട് വിഷമയമാണ് . വിഷാംശം അടങ്ങുയ പച്ചക്കറികൾ കഴിക്കുന്നത് നമുക്ക് പല രോഗങ്ങളും ക്ഷണിച് വരുത്തുന്നു . വിളർച്ച , ഓർമക്കുറവ്, കാൻസർ , റ്റ്യുമെർ , തുടങ്ങിയ രോഗങ്ങള ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് വിഷംശമേറിയ പച്ചക്കറികളുടെ ഉപയോഗം എന്ന പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്
വിഷമില്ലാത്ത പച്ചക്കറികൾ നമുക്ക് വീട്ടുവളപ്പിൽ തന്നെ ഉണ്ടാക്കാം . എല്ലാ തരാം പച്ചക്കറികളും വീട്ടുവളപ്പിൽ ഉണ്ടാക്കാൻ സാധിക്കാത്തവർക്ക് മാർകെടിലുള്ള പച്ചക്കറികളെ   ആശ്രയിക്കേണ്ടി വരും. പുറത്ത് നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ഉള്ള വിഷാംശം നിർവീര്യമക്കൻ ഒരു  ഉത്തമ വഴിയാണ് വെജിവാഷ് . പച്ചക്കറികൾ കഴുകുന്നതിന്‌  വേണ്ടി 10 മില്ലി വെജിവാഷ് ഒരു ലിറ്റർ വെള്ളത്തില ലയിപ്പിക്കുക . പാകം ചെയ്യുന്നതിന്  മുൻപ് പച്ചക്കറികൾ 15 മിനിറ്റ് നേരം ലായനിയിൽ മുക്കി വെക്കുക . ശേഷം വെള്ളം ഉപയോഗിച്ച നന്നായി കഴുകുക .ഇങ്ങനെ കഴുകുന്നതിലൂടെ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന 80 ശതമാനത്തോളം വിഷവും നിരവീര്യമാക്കാം.
വെജിവാഷ് ഫലപ്രദമാനെന്ന് ശാസ്ത്രീയമായി തെളിയിക്കാപെട്ടിടുള്ളത് പ്രദാനമായും    24 പച്ചക്കരികള്കാന്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന കറിവേപ്പില, പച്ചമുളക്, പുതിന, മല്ലിയില, ചീര, പയര്, കാപ്സികം, വേണ്ട, കൊളിഫ്ലോവേർ, ക്യാബേജ്, ക്യാരറ്റ്, വെള്ളരി, ഉള്ളി, മുരിങ്ങക്കായ, കോവയ്ക, തുടങ്ങിയവയെല്ലാം ഇതിൽ ഉൾപെടുന്നു. 100 മില്ലി ലിറ്റർ വരുന്ന വെജിവാഷ് ബോട്ടിലുകൾ കടകളിൽ വാങ്ങാൻ ലഭിക്കുന്നതാണ്
തിരുവനന്തപുരം വെള്ളയിനി കാര്ഷിക കോളേജിലെ കീടനാശിനി പരിശോധന  പദ്ധതിയുടെ മേധാവി ഡോക്ടർ ബിജു   തോമസ്മാത്യു ആണ് ഉല്പന്നം നിർമിച്ചത്.

കുട്ടികൾക്കോ മുതിർന്നവർക്കൊയാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത വെജിവഷിന്റെ ഉപയോഗം വളരെ സുരക്ഷിതമാണ് . വാളൻ പുളിയും വിനാഗിരിയും   ഉപ്പും എല്ലാം ചേർന്നിട്ടുള്ള വെജിവാഷ് ഉപയോഗിക്കുന്നതിലൂടെ നമുക്ക് വിഷവിമുക്ത പച്ചക്കറികൾ കഴിക്കാം   . 

No comments:

Post a Comment