|
ചോണനുറുമ്പുകളുടെ സഹായതാലുള്ള കീട നിയന്ത്രണം
കീടനാശിനികളോട് വിട പറഞ്ഞ് വിഷമില്ലാത്തതും ആരോഗ്യപ്രദമായ പഴങ്ങളും പച്ച്ചക്കറികളും നാം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു .ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കീട നിയന്ത്രണം ഒരു കീറാമുട്ടിയായി കർഷകർക്ക് മുന്നിൽ അവശേഷിക്കുന്നു .ഇതിൽ നിന്നും കർഷകനു രക്ഷ നേടാൻ സഹായിക്കുന്ന ഒരു കീട നിയന്ത്രണ മാർഗമാണ് ചോണനുറുമ്പുകളെ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നത് .ഇവ അറിയപ്പെടുന്നത് ജീവനുള്ള കീടനാശിനി എന്നാണ് .
ഒയിക്കോഫില്ല സ്മരാഗ്ഡിന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് .ചൈനയിൽ വളരെ പ്രാചീന കാലം മുതൽക്കു തന്നെ ഉറുമ്പുകളെ കീട നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു .ഇന്ന് ഇത് ആഫ്രിക്കയിലും ഏഷ്യയിലും മാവ്, കശുമാവ് എന്നിവയിൽ കീട നിയന്ത്രണത്തിന് വളരെ വ്യാപകമായി ഉപയോഗിക്കുന്നു .ഈ ഉറുമ്പുകളിൽ പ്രധാനമായും നാല് ജാതികൾ നിലവിലുണ്ട് റാണി ,ആൺ ,ചെറുതും വലിതും ആയ പെൺ ഉറുമ്പുകൾ എന്നിവയാണവ .ആൺ ഉറുമ്പുകൾക്ക് ചിറകുണ്ടാകും .റാണിക്കും ആദ്യഗട്ടങ്ങളിൽ ചിറകുണ്ടാകുമെങ്കിലും ഇത് പിന്നീട് കൊഴിഞ്ഞു പോകുന്നു .
ആഗസ്റ്റ് സ്പ്തമ്പർ മാസങ്ങളിൽ വിളകളിൽ കൂടുകൾ സ്ഥാപിക്കാം .ആദ്യ ദിവസങ്ങളിൽ ഭക്ഷണം നൽകിയാൽ ഉറുമ്പിന്റെ കൂട് വിട്ട് പോക്ക് ഒഴുവാക്കാം .മീനിന്റെ അവഷിഷ്ട്ടങ്ങളാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത് .ചോണനുറുമ്പിന്റെ കോളനിയുള്ള വിളകൾ നൈലോൺ കയറുകൾ വഴി ബന്ധിപ്പിക്കുന്നത് വളരെ നല്ലതാണ്.ഇത് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്കുള്ള ഉറുമ്പുകളുടെ സഞ്ചാരം എളുപ്പമാക്കും .പെൺ ഉറുമ്പുകളാണ് ഭക്ഷണത്തിനായി കീടങ്ങളെ കൊന്നു നശിപ്പിക്കുന്നത് .ഇവയ്ക് ഏതാണ്ട് അമ്പതോളം ഇനം പ്രാണികളെ നശിപ്പിക്കാനുള്ള പ്രാപ്തിയുണ്ട് .കശുമാവിലെ തേയില കൊതുകുകളുടെ നിയന്ത്രണത്തിനായി ചോണനുമ്പുകളെ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്നു
ഈ രീതിയിൽ രാസകീടനാശിനികളുടെ യാതൊരു സഹായവുമില്ലാതെ കീടങ്ങളെ വളരെ ഫലപ്രതമായി നിയന്ത്രിക്കവുന്നതാണ് .അതുകൊണ്ട് തന്നെ ജൈവരീതിയിൽ ഉല്പാതിപ്പിക്കുന്ന ഇത്തരം വിളകൾക്ക് ഉയർന്ന മാർകറ്റ് മൂല്യം ലഭിക്കുന്നു .
അതുല്യ എം പി
How to Play Baccarat for Real Money | Free Online
ReplyDeleteOnline baccarat is a favorite game, especially if 온카지노 you 바카라사이트 are new to the game. Many gamblers like หารายได้เสริม it, because it is easy to understand. How to Play Baccarat. Rating: 5 · 2 reviews