"2012 BATCH RAWE INAUGURATED ON 22 jan 2016"

Wednesday, 4 May 2016

ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ
താഴെ പറയുന്ന ജൈവ കീടനാശിനികൾ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്

·         വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം .
ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക . ഇതിൽ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക . 20 മില്ലി വേപ്പെണ്ണയും കൂടി ഇതിൽ ചേർത്ത് നന്നായി  യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങല്ക്കെതിരെ തളിക്കാം .
·         ഗോമൂത്ര - കാന്താരിമുളക് മിശ്രിതം
ഒരു കൈ നിറയെ കാന്താരിമുളകരച്ച് ഒരു ലിറ്റർ  ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക .ഇതിൽ 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ച് ചേർത്ത് ഇളക്കുക . മിശ്രിതം 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് മൃദുല ശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം .
·         വെളുത്തുള്ളി, മുളക് സത്ത്
Ø  വെളുത്തുള്ളി -50 ഗ്രാം
Ø  പച്ചമുളക്  - 25 ഗ്രാം
Ø  ഇഞ്ചി - 50 ഗ്രാം
വെളുത്തുള്ളി 50 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കുതിർക്കുക . അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ്അരച്ച് പേസ്റ്റ് ആക്കുക . ഇതേ പോലെ മുളക് 25 ഗ്രാം 50 മി. ലിറ്റർ വെള്ളത്തിലും , ഇഞ്ചി 50 ഗ്രാം 100 മി.ലിറ്റർ വെള്ളത്തിലും അരച്ച് പേസ്റ്റ് ആക്കി മൂന്നും കൂടി 3 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി അരിച്ച് തളിക്കുക . ഇത് കായീച്ച , തണ്ട്തുരപ്പൻ , ഇലച്ചാടികൾ , പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും .
·         പപ്പായ ഇലസത്ത്
100 മി.ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല   ഒരു രാത്രി ഇട്ടു വയ്ക്കുക . ഇല അടുത്ത ദിവസം ഞെരടിപിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി   വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക . ഇലതീനി പുഴുക്കളെ അകറ്റാൻ ഇത് ഫലപ്രദമാകും .



·         പുകയില കഷായം
Ø  പുകയില - 250 ഗ്രാം
Ø  ബാർ സോപ്പ് - 60 ഗ്രാം
Ø  വെള്ളംരണ്ടേകാൽ ലിറ്റർ

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക . അതിനുശേഷം പുകയില കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക . 60 ഗ്രാം ബാർ സോപ്പ് ചെറിയ  കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക .സോപ്പ് ലായിനി പുകയില  കഷായവുമായി നന്നായി യോജിപ്പിക്കുക . ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് തളിക്കാം . മുഞ്ഞ , മീലിമൂട്ട തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുനതിനു ഇത് ഉപയോഗിക്കാവുന്നതാണ് .



തയ്യാറാക്കിയത്
                ഡിറ്റി മരിയ 

No comments:

Post a Comment