തെങ്ങിലെ ചെന്നീരൊലിപ്പു
രോഗം- ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും
ലക്ഷണങ്ങൾ:-
ചുവടു ഭാഗത്തുള്ള തടിയിലെ ചുവപ്പ്
കലര്ന്ന തവിട്ടു നിറത്തിലുള്ള ദ്രാവകം
ഒലിച്ചിരണ്ഗുന്നതാണ് തീലവിയോപ്സിസ് പരദൊക്സ എന്ന കുമിൾ മൂലമുണ്ടാകുന്ന ഈ
രോഗത്തിന്റെ ആദ്യ ലക്ഷണം. കറയൊലിപ്പ് ക്രമേണ തടി മുഴുവൻ വ്യാപിക്കുകയും തടിയുടെ ഉൾഭാഗം ചീയുകയും ചെയ്യുന്നു. പുറം ഓലകൾ
മഞ്ഞളിച്ചു തുടങ്ങുകയും തലപ്പ് ചെറുതാകുകയും ചെയ്യുന്നു. ക്രമേണെ മണ്ട മൊത്തമായി
മറയുന്നു.
നിയന്ത്രണം
1. രോഗം ബാധിച്ച ഭാഗം
ചെത്തിക്കളഞ്ഞു ബോർഡോ മിശ്രിതം പുരട്ടുക
2. ചെത്തിയെടുത്ത ഭാഗം
കത്തിച്ചു കളയുക
3.നീം കേക്ക് 5kg ഒരു തെങ്ങിന് എന്ന തോതിൽ അടിവളമായി നല്കുക,
4.ട്രൈക്കൊടെര്മ 50kg ഒരു തെങ്ങിന്
എന്ന തോതിൽ ഇടുക
നീതു ബി നായർ
No comments:
Post a Comment