അർക്ക
രക്ഷക് : കർഷകന്റെ രക്ഷകൻ
പച്ചക്കറികളുടെ ഉത്പാതനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് തക്കാളിക്കുള്ളത്
.പ്രതിവർഷം
ഇന്ത്യയിലാകമാനം 8079 ലക്ഷം ഹെക്ടറിൽ നിന്നും തക്കാളി ഉത്പാദിപ്പിക്കുന്നു .തക്കാളിയുടെ ഇന്ത്യയിൽ ശരാശരി ഉത്പാതന ക്ഷമത 20.7 ടണ്ണാണ്
.ആന്ത്രപ്രദേഷ് ,ഒഡിഷ ,മധ്യപ്രദേശ് ,കർണാടക ,മഹാരാഷ്ട്ര ,ചത്തിസ്ഗ ,ഗുജറാത്ത് എന്നിവിടങ്ങളിലാണ്
തക്കാളി ധാരാളമായും കൃഷി ചെയ്യുന്നത് .തക്കാളിയിലെ
പ്രധാന രോഗങ്ങളാണ് ലീഫ് കേൾ വയറസ് , ബാക്ടീരിയൽ വാട്ടം ,ഇല കരിച്ചിൽ എന്നിവ.ലീഫ് കേൾ വയറസ് മൂലം 70-100% വരെയും ,ബാക്ടീരിയൽ വാട്ടം മൂലം 70% വരെയുംവിളനഷ്ടം ഉണ്ടാകുന്നു.ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് ബംഗ്ലൂരിലെ ദേശീയ തോട്ട വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സങ്കരയിനം തക്കാളിയാണ് അർക്ക രക്ഷക് .ഈ ഇനം രാസകുമിൾ നാശിനികളുടെ സഹായമില്ലാതെ തന്നെ ലീഫ് കേൾ വയറസ് , ബാക്ടീരിയൽ വാട്ടം ,ഇല കരിച്ചിൽ എന്നിവയെ തടുക്കുന്നു
ഇന്ത്യയിലെ ഒരു പൊതു മേഖല ഗവേഷണസ്ഥാപനത്തിൽ നിന്നും ആദ്യമായി വികസിപ്പിച്ചെടുത്ത രോഗപ്രതിരോഗശേഷിയുള്ള തക്കാളിയിനവും
ഇതാണ്
.
അർക്ക രക്ഷകിന്റെ സവിശേഷതകൾ
അത്യുല്പാതനശേഷി ,ത്രിരോഗപ്രതിരോധശേഷി എന്നിവയാണ് അർക്ക
രക്ഷകിന്റെ പ്രധാന സവിശേഷത.കടും പച്ച നിറത്തിലുള്ള ഇലയോടു കൂടിയ ചെടിയിൽ നിന്നും ഏകദേഷം 80-100 ഗ്രാം വരെ തൂക്കം ലഭിക്കുന്നു.
ഇത് വർഷം മുഴുവൻ വിളവു തരുന്ന തക്കാളിയിനമാണ് .140-150 ദിവസം കൊണ്ട് 1 ഹെക്ടറിൽ നിന്നും 90-100 ടൺ വരെ ഉത്പാതനം കൈവരിക്കാൻ അർക്ക
രക്ഷകിന് ആവുന്നുണ്ട് .അർക്ക
രക്ഷക്
കർഷകർക്ക് ഉയർന്ന മൂല്യവും സംസ്കരണത്തിന് കൂടുത്തൽ അനുയോജ്യവുമാണ്.
അതുല്യ എം പി
No comments:
Post a Comment