Thursday, 5 May 2016
Wednesday, 4 May 2016
ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ
താഴെ പറയുന്ന ജൈവ
കീടനാശിനികൾ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്
·
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം .
ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം
ബാർ സോപ്പ് ലയിപ്പിക്കുക
. ഇതിൽ 20 ഗ്രാം തൊലി കളഞ്ഞ
വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക
. 20 മില്ലി വേപ്പെണ്ണയും കൂടി ഇതിൽ ചേർത്ത്
നന്നായി യോജിപ്പിച്ച്
പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങല്ക്കെതിരെ
തളിക്കാം .
·
ഗോമൂത്ര - കാന്താരിമുളക്
മിശ്രിതം
ഒരു കൈ നിറയെ
കാന്താരിമുളകരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ
ചേർത്ത് അരിച്ചെടുക്കുക .ഇതിൽ 60 ഗ്രാം ബാർ
സോപ്പ് ലയിപ്പിച്ച് ചേർത്ത് ഇളക്കുക . ഈ
മിശ്രിതം 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച്
മൃദുല ശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം
.
·
വെളുത്തുള്ളി, മുളക്
സത്ത്
Ø
വെളുത്തുള്ളി
-50 ഗ്രാം
Ø
പച്ചമുളക് - 25 ഗ്രാം
Ø
ഇഞ്ചി
- 50 ഗ്രാം
വെളുത്തുള്ളി
50 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കുതിർക്കുക
. അടുത്ത ദിവസം വെളുത്തുള്ളി തൊലി
കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക
. ഇതേ പോലെ മുളക് 25 ഗ്രാം
50 മി. ലിറ്റർ വെള്ളത്തിലും , ഇഞ്ചി
50 ഗ്രാം 100 മി.ലിറ്റർ
വെള്ളത്തിലും അരച്ച് പേസ്റ്റ് ആക്കി
മൂന്നും കൂടി 3 ലിറ്റർ വെള്ളത്തിൽ
ചേർത്ത് ഇളക്കി അരിച്ച് തളിക്കുക
. ഇത് കായീച്ച , തണ്ട്തുരപ്പൻ , ഇലച്ചാടികൾ
, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും .
·
പപ്പായ ഇലസത്ത്
100 മി.ലിറ്റർ വെള്ളത്തിൽ 50 ഗ്രാം
നുറുക്കിയ പപ്പായ ഇല ഒരു രാത്രി
ഇട്ടു വയ്ക്കുക . ഇല അടുത്ത
ദിവസം ഞെരടിപിഴിഞ്ഞ് എടുത്ത സത്ത് മൂന്ന്
നാലിരട്ടി വെള്ളത്തിൽ
ലയിപ്പിച്ച് തളിക്കുക . ഇലതീനി പുഴുക്കളെ
അകറ്റാൻ ഇത് ഫലപ്രദമാകും
.
·
പുകയില കഷായം
Ø
പുകയില
- 250 ഗ്രാം
Ø
ബാർ
സോപ്പ് - 60 ഗ്രാം
Ø
വെള്ളം
- രണ്ടേകാൽ
ലിറ്റർ
250 ഗ്രാം
പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ
ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു
ദിവസം വയ്ക്കുക . അതിനുശേഷം പുകയില
കഷണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക
. 60 ഗ്രാം ബാർ സോപ്പ്
ചെറിയ കഷണങ്ങളാക്കി
കാൽ ലിറ്റർ വെള്ളത്തിൽ
ലയിപ്പിക്കുക .സോപ്പ് ലായിനി പുകയില കഷായവുമായി
നന്നായി യോജിപ്പിക്കുക . ഈ ലായിനി
അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത്
തളിക്കാം . മുഞ്ഞ , മീലിമൂട്ട തുടങ്ങി
ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ
നിയന്ത്രിക്കുനതിനു ഇത് ഉപയോഗിക്കാവുന്നതാണ്
.
തയ്യാറാക്കിയത്
ഡിറ്റി മരിയ
തെങ്ങിലെ ചെന്നീരൊലിപ്പു
രോഗം- ലക്ഷണങ്ങളും നിയന്ത്രണ മാർഗങ്ങളും
ലക്ഷണങ്ങൾ:-
ചുവടു ഭാഗത്തുള്ള തടിയിലെ ചുവപ്പ്
കലര്ന്ന തവിട്ടു നിറത്തിലുള്ള ദ്രാവകം
ഒലിച്ചിരണ്ഗുന്നതാണ് തീലവിയോപ്സിസ് പരദൊക്സ എന്ന കുമിൾ മൂലമുണ്ടാകുന്ന ഈ
രോഗത്തിന്റെ ആദ്യ ലക്ഷണം. കറയൊലിപ്പ് ക്രമേണ തടി മുഴുവൻ വ്യാപിക്കുകയും തടിയുടെ ഉൾഭാഗം ചീയുകയും ചെയ്യുന്നു. പുറം ഓലകൾ
മഞ്ഞളിച്ചു തുടങ്ങുകയും തലപ്പ് ചെറുതാകുകയും ചെയ്യുന്നു. ക്രമേണെ മണ്ട മൊത്തമായി
മറയുന്നു.
നിയന്ത്രണം
1. രോഗം ബാധിച്ച ഭാഗം
ചെത്തിക്കളഞ്ഞു ബോർഡോ മിശ്രിതം പുരട്ടുക
2. ചെത്തിയെടുത്ത ഭാഗം
കത്തിച്ചു കളയുക
3.നീം കേക്ക് 5kg ഒരു തെങ്ങിന് എന്ന തോതിൽ അടിവളമായി നല്കുക,
4.ട്രൈക്കൊടെര്മ 50kg ഒരു തെങ്ങിന്
എന്ന തോതിൽ ഇടുക
നീതു ബി നായർ
|
ചോണനുറുമ്പുകളുടെ സഹായതാലുള്ള കീട നിയന്ത്രണം
കീടനാശിനികളോട് വിട പറഞ്ഞ് വിഷമില്ലാത്തതും ആരോഗ്യപ്രദമായ പഴങ്ങളും പച്ച്ചക്കറികളും നാം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു .ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കീട നിയന്ത്രണം ഒരു കീറാമുട്ടിയായി കർഷകർക്ക് മുന്നിൽ അവശേഷിക്കുന്നു .ഇതിൽ നിന്നും കർഷകനു രക്ഷ നേടാൻ സഹായിക്കുന്ന ഒരു കീട നിയന്ത്രണ മാർഗമാണ് ചോണനുറുമ്പുകളെ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നത് .ഇവ അറിയപ്പെടുന്നത് ജീവനുള്ള കീടനാശിനി എന്നാണ് .
ഒയിക്കോഫില്ല സ്മരാഗ്ഡിന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് .ചൈനയിൽ വളരെ പ്രാചീന കാലം മുതൽക്കു തന്നെ ഉറുമ്പുകളെ കീട നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു .ഇന്ന് ഇത് ആഫ്രിക്കയിലും ഏഷ്യയിലും മാവ്, കശുമാവ് എന്നിവയിൽ കീട നിയന്ത്രണത്തിന് വളരെ വ്യാപകമായി ഉപയോഗിക്കുന്നു .ഈ ഉറുമ്പുകളിൽ പ്രധാനമായും നാല് ജാതികൾ നിലവിലുണ്ട് റാണി ,ആൺ ,ചെറുതും വലിതും ആയ പെൺ ഉറുമ്പുകൾ എന്നിവയാണവ .ആൺ ഉറുമ്പുകൾക്ക് ചിറകുണ്ടാകും .റാണിക്കും ആദ്യഗട്ടങ്ങളിൽ ചിറകുണ്ടാകുമെങ്കിലും ഇത് പിന്നീട് കൊഴിഞ്ഞു പോകുന്നു .
ആഗസ്റ്റ് സ്പ്തമ്പർ മാസങ്ങളിൽ വിളകളിൽ കൂടുകൾ സ്ഥാപിക്കാം .ആദ്യ ദിവസങ്ങളിൽ ഭക്ഷണം നൽകിയാൽ ഉറുമ്പിന്റെ കൂട് വിട്ട് പോക്ക് ഒഴുവാക്കാം .മീനിന്റെ അവഷിഷ്ട്ടങ്ങളാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത് .ചോണനുറുമ്പിന്റെ കോളനിയുള്ള വിളകൾ നൈലോൺ കയറുകൾ വഴി ബന്ധിപ്പിക്കുന്നത് വളരെ നല്ലതാണ്.ഇത് ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്കുള്ള ഉറുമ്പുകളുടെ സഞ്ചാരം എളുപ്പമാക്കും .പെൺ ഉറുമ്പുകളാണ് ഭക്ഷണത്തിനായി കീടങ്ങളെ കൊന്നു നശിപ്പിക്കുന്നത് .ഇവയ്ക് ഏതാണ്ട് അമ്പതോളം ഇനം പ്രാണികളെ നശിപ്പിക്കാനുള്ള പ്രാപ്തിയുണ്ട് .കശുമാവിലെ തേയില കൊതുകുകളുടെ നിയന്ത്രണത്തിനായി ചോണനുമ്പുകളെ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്നു
ഈ രീതിയിൽ രാസകീടനാശിനികളുടെ യാതൊരു സഹായവുമില്ലാതെ കീടങ്ങളെ വളരെ ഫലപ്രതമായി നിയന്ത്രിക്കവുന്നതാണ് .അതുകൊണ്ട് തന്നെ ജൈവരീതിയിൽ ഉല്പാതിപ്പിക്കുന്ന ഇത്തരം വിളകൾക്ക് ഉയർന്ന മാർകറ്റ് മൂല്യം ലഭിക്കുന്നു .
അതുല്യ എം പി
അർക്ക
രക്ഷക് : കർഷകന്റെ രക്ഷകൻ
പച്ചക്കറികളുടെ ഉത്പാതനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് തക്കാളിക്കുള്ളത്
.പ്രതിവർഷം
ഇന്ത്യയിലാകമാനം 8079 ലക്ഷം ഹെക്ടറിൽ നിന്നും തക്കാളി ഉത്പാദിപ്പിക്കുന്നു .തക്കാളിയുടെ ഇന്ത്യയിൽ ശരാശരി ഉത്പാതന ക്ഷമത 20.7 ടണ്ണാണ്
.ആന്ത്രപ്രദേഷ് ,ഒഡിഷ ,മധ്യപ്രദേശ് ,കർണാടക ,മഹാരാഷ്ട്ര ,ചത്തിസ്ഗ ,ഗുജറാത്ത് എന്നിവിടങ്ങളിലാണ്
തക്കാളി ധാരാളമായും കൃഷി ചെയ്യുന്നത് .തക്കാളിയിലെ
പ്രധാന രോഗങ്ങളാണ് ലീഫ് കേൾ വയറസ് , ബാക്ടീരിയൽ വാട്ടം ,ഇല കരിച്ചിൽ എന്നിവ.ലീഫ് കേൾ വയറസ് മൂലം 70-100% വരെയും ,ബാക്ടീരിയൽ വാട്ടം മൂലം 70% വരെയുംവിളനഷ്ടം ഉണ്ടാകുന്നു.ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് ബംഗ്ലൂരിലെ ദേശീയ തോട്ട വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സങ്കരയിനം തക്കാളിയാണ് അർക്ക രക്ഷക് .ഈ ഇനം രാസകുമിൾ നാശിനികളുടെ സഹായമില്ലാതെ തന്നെ ലീഫ് കേൾ വയറസ് , ബാക്ടീരിയൽ വാട്ടം ,ഇല കരിച്ചിൽ എന്നിവയെ തടുക്കുന്നു
ഇന്ത്യയിലെ ഒരു പൊതു മേഖല ഗവേഷണസ്ഥാപനത്തിൽ നിന്നും ആദ്യമായി വികസിപ്പിച്ചെടുത്ത രോഗപ്രതിരോഗശേഷിയുള്ള തക്കാളിയിനവും
ഇതാണ്
.
അർക്ക രക്ഷകിന്റെ സവിശേഷതകൾ
അത്യുല്പാതനശേഷി ,ത്രിരോഗപ്രതിരോധശേഷി എന്നിവയാണ് അർക്ക
രക്ഷകിന്റെ പ്രധാന സവിശേഷത.കടും പച്ച നിറത്തിലുള്ള ഇലയോടു കൂടിയ ചെടിയിൽ നിന്നും ഏകദേഷം 80-100 ഗ്രാം വരെ തൂക്കം ലഭിക്കുന്നു.
ഇത് വർഷം മുഴുവൻ വിളവു തരുന്ന തക്കാളിയിനമാണ് .140-150 ദിവസം കൊണ്ട് 1 ഹെക്ടറിൽ നിന്നും 90-100 ടൺ വരെ ഉത്പാതനം കൈവരിക്കാൻ അർക്ക
രക്ഷകിന് ആവുന്നുണ്ട് .അർക്ക
രക്ഷക്
കർഷകർക്ക് ഉയർന്ന മൂല്യവും സംസ്കരണത്തിന് കൂടുത്തൽ അനുയോജ്യവുമാണ്.
അതുല്യ എം പി
Subscribe to:
Posts (Atom)