മട്ടുപ്പാവിലെജൈവകൃഷി
കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്ന ഒന്നായി മണ്ണും ഭൂമിയും മാറിയിരിക്കുകയാണ് ചെറിയ പ്ലോട്ടുകളും
പ്ലോട്ട്നിറയെ വീടും എന്നതു ഇന്നത്തെ നഗരക്കാഴ്ച ആയി മാറിക്കഴിഞ്ഞു .കൃഷിസ്ഥലം
ലഭ്യമല്ലാത്ത നഗരപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് വിശ്രമവേളകൾ
ആനന്ദപ്രധമാക്കുന്നതിനും
മട്ടുപ്പാവ്കൃഷി സഹായിക്കും. രാസവസ്തുക്കൾ
ഒഴുവാക്കുന്നതിനാൽ
നമ്മൾ ഉത്പാദിപ്പിച്ച വസ്തുക്കൾ
വിശ്വാസത്തോടെ ഭക്ഷിക്കാനകുമെന്ന ഒരു പ്രാഥമിക പ്രയോജനവും ഇതിനോടൊപ്പം ലഭിക്കുന്നു .
മട്ടുപ്പാവിലെകൃഷിയ്ക്ക്
ഏറ്റവും അനുയോജ്യം ചെടികൾ ചാക്കിൽ വളർത്തുന്നതാണ്. കാലിയായ പ്ലാസ്റ്റിക് ചാക്കുകളിലോ ചണച്ചാക്കുകളിലോ ചെടികൾ വളർത്താം. ഇതിന്പുറമെ ഗ്രോബാഗുകളും ഉപയോഗിക്കാം. മണ്ണ് മിശ്രിതം തയ്യാറാക്കുന്നതിനുവേണ്ടി 2ഭാഗംമണ്ണും ഒരുഭാഗം മണലും ഒരു ഭാഗം
ചാണകപ്പൊടിയും ചേർത്തിളക്കുക. തയ്യാറാക്കിയ
മണ്ണ്മിശ്രിതം ചാക്കിൻ
മൂലകൾ ഉള്ളിലേയ്ക്ക്കയറ്റിവച്ചതിനുശേഷം 25-30 സെ.മി
കനത്തിൽ നിറച്ച് പച്ചക്കറി കൃഷി ചെയ്യാം. ഭാരക്കുറവ്, വിലക്കുറവ്, ഈർപം പിടിച്ചുനിർത്താനുള്ള കഴിവ് എന്നിവയാണ്ചാക്കുപയോഗിക്കുന്നത്തിൻറ്റെ പ്രധാനഗുണം. തുടർച്ചയായി
മൂന്നോ നാലോ വിളകൾക്ക് ഒരേ ചാക്ക്മതിയാകും. ഓരോ കൃഷി കഴിയുമ്പോഴും പുതിയ കൃഷി ഇരക്കുന്നതിനുമുൻപയും മണ്ണിൽ വേണ്ടത്ര ജൈവവളം ചേർക്കണം. തക്കാളി, വഴുതന, മുളക്, ചീര, പയർ, വെണ്ട തുടങ്ങിയ വിളകൾ ഇത്തരത്തിൽ കൃഷി ചെയ്യാം. കയറുപയോഗിച്ച് പനധാൽ കെട്ടാനുള്ള സൗകര്യം ഉണ്ടെങ്കിൽ പാവൽ, കോവൽ, പടവലം, തുടങ്ങിയവ മട്ടുപ്പാവിൽ കൃഷി ചെയ്യാവുന്നതാണ്.
മട്ടുപ്പാവിൽ കൃഷി
ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്ന് ഇഷ്ടികകൾ അടുപ്പുപോലെകൂട്ടി അതിനുമുകളിൽ വേണം ചാക്ക്
വയ്ക്കാൻ. ആവശ്യമെങ്കിൽ മാത്രം ജലസേചന നടത്തുക. മഴസമയത്ത്മട്ടുപ്പാവിൽ വെള്ളം കെട്ടാതിരിക്കാനും, നീർവഴ്ച
ഉറപ്പുവരുത്താനും
ചക്കിന്ടെ അടിഭാഗത്ത ഇഷ്ടികകൾ വയ്ക്കുന്നത്സഹായിക്കും. രാസവളപ്രയോഗവും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയിൽ
ഒഴുവക്കുക.
ഇത്തരം ജൈവ കൃഷിയ്ക്ക് ചാണകപ്പൊടി , കോഴികാഷ്ടം , കമ്പോസ്റ്റ് എന്നീ ജൈവവളങ്ങൾ മാത്രം നല്കുക .മട്ടുപ്പാവിലെ കൃഷിയിൽ സാധാരണയായി കീടരോഗ ബാധകൾ കുറവായിരിക്കും . ഓരോ ദിവസവും ചെടികളുടെ ഇലകൾ പരിശോദിച്ചു കീടരോഗ ബാധയുള്ള ഇലകൾ പറിച്ച് നശിപ്പിക്കുക . പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന പ്രാണികൾക്കെതിരെ പുകയില കഷായം , വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം , വേപ്പിൻ കുരു സത്ത് എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
സ്ഥല ലഭ്യതയ്ക്കനുസരിച്ച് കൃഷി രീതിയിൽ സൂര്യ പ്രകാശത്തിന്റെ തോത് കൂടുതലായതിനാൽ അതിനു അനുയോജ്യമായ വിളയിനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം . തക്കാളിയിലെ അത്യുല്പാദന ഇനങ്ങളായ അർക അനഘ , അർക രക്ഷക്ക് , മീറ്റർ പയർ എന്നറിയപ്പെടുന്ന അർക മംഗള , ചീരയുടെ രേണുശ്രീ എന്നി ഇനങ്ങളും വളരെ അനുയോജ്യമാണ് .
മത്സ്യ കൃഷിയിൽ നിന്ന് ലഭിക്കുന്ന വെള്ളം , പക്ഷികാഷ്ട്ടം എന്നിവ വിളകൾക്ക് നല്ലൊരു ജൈവവളമായി ഉപയോഗിക്കാം വെർട്ടിക്കൽ ഫാർമിംഗ് പോല്ലുള്ള നൂതന കൃഷി രീതികളും മട്ടുപാവിൽ പരിശീലിക്കാം .
തിരക്കേറിയ നഗര ജീവിതത്തിലും
ഉപഭോഗ സംസ്കാരത്തിന് പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് ചുരുങ്ങിയ ചിലവിലും മണ്ണിലും രുചിയേറിയ ഭക്ഷ്യവസ്തുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് മട്ടുപ്പാവ് കൃഷി.
രേഷ്മ . എ . വിക്ടർ